Saturday, May 18, 2024
HomeKeralaട്രോളിങ് നിരോധനം നിലവില്‍ വന്നതിനു ശേഷം ആദ്യമായി ചാകര; ഒരു വള്ളത്തിനു കിട്ടിയത് 30 ലക്ഷം...

ട്രോളിങ് നിരോധനം നിലവില്‍ വന്നതിനു ശേഷം ആദ്യമായി ചാകര; ഒരു വള്ളത്തിനു കിട്ടിയത് 30 ലക്ഷം രൂപയുടെ ചാള

ട്രോളിങ് നിരോധനം നിലവില്‍ വന്നതിനു ശേഷം ആദ്യമായി മീൻ പിടിക്കാൻ പോയ വള്ളങ്ങള്‍ക്ക് ചാള കൊയ്ത്ത്. അഴീക്കോട് നിന്നു മത്സ്യബന്ധനത്തിനു പോയ വള്ളങ്ങള്‍ക്കാണ് ലക്ഷക്കണക്കിന് രൂപ വിലയുള്ള ചാള ലഭിച്ചത്.

അഭിമന്യു വള്ളത്തിനു മാത്രം 30 ലക്ഷം രൂപയുടെ ചാള ലഭിച്ചു. 10 ലക്ഷം, 4 ലക്ഷം രൂപ വീതം വിലമതിക്കുന്ന ചാളയും മറ്റു ചില വള്ളക്കാര്‍ക്കു ലഭിച്ചിട്ടുണ്ട്.

അതേസമയം സംസ്ഥാനത്ത് മലയോരമേഖലയിലും തീരദേശത്തും കാലവര്‍ഷത്തിന്റെ ഭാഗമായ മഴ തുടരുകയാണ്. ഞായറാഴ്ച വരെ എല്ലാ ജില്ലകളിലും മഴ ലഭിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചിരുന്നു. അറബിക്കടല്‍ പ്രക്ഷുബ്ധമാകുമെന്നതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നു മുന്നറിയിപ്പുണ്ട്. കേരള, ലക്ഷദ്വീപ് തീരങ്ങളിലാണ് മത്സ്യബന്ധനത്തിനു വിലക്കുള്ളത്.

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular