Saturday, May 18, 2024
HomeKeralaപിണറായി സര്‍ക്കാരിന്റെ അതിബുദ്ധി വിനയാകുന്നു; വരുമാനം വര്‍ധിപ്പിക്കാനുള്ള ഇന്ധന സെസ് തിരിച്ചടിച്ചു; വില്‍പന ഇടിഞ്ഞു; സര്‍ക്കാരിന്...

പിണറായി സര്‍ക്കാരിന്റെ അതിബുദ്ധി വിനയാകുന്നു; വരുമാനം വര്‍ധിപ്പിക്കാനുള്ള ഇന്ധന സെസ് തിരിച്ചടിച്ചു; വില്‍പന ഇടിഞ്ഞു; സര്‍ക്കാരിന് വന്‍നഷ്ടം

തിരുവനന്തപുരം: വരുമാനം വര്‍ദ്ധിപ്പിക്കാന്‍ ലക്ഷ്യമിട്ട് പെട്രോളിനും ഡീസലിനും രണ്ട് രൂപ വീതം കൂട്ടിയത് സംസ്ഥാന സര്‍ക്കാരിനെ തന്നെ തിരിച്ചടിച്ചു.

ഒരു ലിറ്റര്‍ പെട്രോളിന് 25 രൂപയും ഡീസലിന് 18 രൂപയുമാണ് സംസ്ഥാന സര്‍ക്കാര്‍ ഈടാക്കുന്ന നികുതി. ഇതോടെ, സ്വകാര്യ വാഹനങ്ങള്‍ ഇന്ധന ഉപയോഗം കുറച്ചതും, ഇലക്‌ട്രിക് വാഹനങ്ങളിലേക്ക് മാറിയതും ചരക്ക് വാഹനങ്ങള്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് ഡീസല്‍ നിറയ്ക്കുന്നത് പതിവാക്കിയതുമോടെ വില്‍പ്പന ഇടിയാന്‍ കാരണമായത്. ഇതോടെ നികുതിയിനത്തിലുള്‍പ്പെടെ സര്‍ക്കാരിന് വന്‍ നഷ്ടമാണ് സംഭവിക്കുന്നത്.

വില്‍പ്പന ഇടിഞ്ഞത് വഴി 150 കോടിയോളമാണ് മാര്‍ച്ച്‌-ഏപ്രില്‍ മാസത്തെ നികുതി വരുമാന വ്യത്യാസം. സാധാരണ ഗതിയില്‍ പ്രതിമാസം സംസ്ഥാനത്ത് വാഹനങ്ങളുടെ എണ്ണം വര്‍ദ്ധിക്കുമ്ബോള്‍ ഇന്ധന വില്‍പ്പനയും കൂടുകയാണ് ചെയ്യുന്നത്. സെസ് ഏര്‍പ്പെടുത്തിയതോടെ സംസ്ഥാനന്തര ചരക്കുവാഹനങ്ങള്‍ കേരളത്തിന് പുറത്ത് നിന്ന് മാത്രമാണ് ഇന്ധനം നിറയ്ക്കുന്നത്. കെഎസ്‌ആര്‍ടിസിയും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നാണ് ഇന്ധനം നിറയ്ക്കുന്നത്.

കഴിഞ്ഞ ഏപ്രില്‍ ഒന്നിനാണ് പെട്രോളിനും ഡീസലിനും രണ്ട് രൂപ വീതം സാമൂഹിക സുരക്ഷാ സെസ് ഏര്‍പ്പെടുത്തി സര്‍ക്കാര്‍ ഉത്തരവായത്. മാര്‍ച്ച്‌ മാസത്തില്‍ 21.21 കോടി ലിറ്റര്‍ പെട്രോള്‍ വിറ്റപ്പോള്‍ ഏപ്രിലില്‍ വില്‍പ്പന 19.73 കോടിയായി താഴ്ന്നു. 1.48 കോടി ലിറ്ററിന്റെ കുറവാണ് ഒറ്റ മാസം കൊണ്ട് ഉണ്ടായത്. മാര്‍ച്ചില്‍ ഡീസല്‍ വില്‍പ്പന 26.66 കോടി ലിറ്റര്‍ ആയിരുന്നെങ്കില്‍ ഏപ്രിലില്‍ ഇത് 20.28 കോടിയായി കുറഞ്ഞു. 6.38 കോടി ലിറ്ററിന്റെ കുറവാണ് സംഭവിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular