Saturday, May 18, 2024
HomeKeralaറാങ്കുകളുടെ നിറവില്‍ അഭിമാന നേട്ടങ്ങളുമായി ഭാരതമാതാ

റാങ്കുകളുടെ നിറവില്‍ അഭിമാന നേട്ടങ്ങളുമായി ഭാരതമാതാ

തൃക്കാക്കര: 2022-23 അധ്യയന വര്‍ഷം എം.ജി.യൂണിവേഴ്സിറ്റിയുടെ 36 റാങ്കുകള്‍ ഭാരതമാത യിലെ വിദ്യാര്‍ഥികള്‍ സ്വന്തമാക്കി.

ബിരുദതലത്തില്‍ 24 റാങ്കുകളും ബിരുദാനന്തര ബിരുദതലത്തില്‍ 12 റാങ്കുകളും നേടി ഭാരത മാതാ റാങ്കുകളുടെ എണ്ണത്തില്‍ സര്‍വ്വകലാശാലാതലത്തില്‍ അഞ്ചാം സ്ഥാനത്തെത്തി.പ്രശസ്തവിജയം നേടിയ കുട്ടികളെയും അവരുടെ രക്ഷകര്‍ത്താക്കളെയും ആദരിക്കാൻ സംഘടിപ്പിച്ച ചടങ്ങില്‍ മാനേജര്‍ റവ.ഡോ.ഏബ്രഹാം ഓലിയപ്പുറം റാങ്കു ജേതാക്കള്‍ക്ക് മെമന്റോയും ക്യാഷ് അവാര്‍ഡും നല്‍കി ആദരിച്ചു.

റവ.ഡോ.എബ്രഹാം ഓലിയപ്പുറം യോഗം ഉദ്ഘാടനം ചെയ്തു.ഫാ.ജിമ്മിച്ചൻ കര്‍ത്താനം, പ്രിൻസിപ്പല്‍ ഡോ.കെ.എം.ജോണ്‍സണ്‍, വൈസ് പ്രിൻസിപ്പാള്‍ ഡോ.ലിസി കാച്ചപ്പിള്ളി, ശ്രീമതി. ബിനി റോസ് എന്നിവര്‍ പ്രസംഗിച്ചു.NIRF റാങ്കിങ്ങില്‍ 153- സ്ഥാനവും , ദ വീക്ക് – ഹൻസ സര്‍വേയില്‍ ദേശീയ തലത്തില്‍ സയൻസിന് 49, ആര്‍ട്സിന് 53 ,കൊമേഴ്സിന് 59 സ്ഥാനങ്ങളും സംസ്ഥാനതലത്തില്‍ സയൻസ്, ആര്‍ട്സ്, കൊമേഴ്സ് എന്നിവയ്ക്ക് രണ്ടാംസ്ഥാനവും ഭാരതമാതാ കോളേജ് സ്വന്തമാക്കിയതും ഇക്കാലയളവിലെ അഭിമാന നേട്ടങ്ങളാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular