Saturday, May 18, 2024
HomeKeralaബന്ദിപ്പൂ കൃഷി ആരംഭിച്ചു

ബന്ദിപ്പൂ കൃഷി ആരംഭിച്ചു

കോട്ടയം: കൂരോപ്പട ഗ്രാമപഞ്ചായത്ത് മൂന്നാം വാര്‍ഡിലെ ളാക്കാട്ടൂര്‍ കിഴക്കേടത്ത് ശ്രീ ശിവപാര്‍വതി ക്ഷേത്രത്തില്‍ കൃഷി ഭവന്റെ നേതൃത്വത്തില്‍ ബന്ദിപ്പൂ കൃഷി ആരംഭിച്ചു.
കൃഷി ഉപ ഡയറക്ടര്‍ ഷേര്‍ളി സക്കറിയാസ് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. കൃഷി ഭവന്റെ ഹോര്‍ട്ടികള്‍ച്ചര്‍ മിഷൻ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ക്ഷേത്രത്തിന്റെ പ്രദക്ഷിണ വഴിയില്‍ ആയിരം ബന്ദിത്തൈകള്‍ നട്ടത്. കൃഷി വകുപ്പിന്റെ ബ്ലോക്ക് നഴ്‌സറിയായ വേങ്ങത്താനത്ത് ഉല്‍പാദിപ്പിച്ചതാണ് ബന്ദിത്തൈകള്‍. കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ലെൻസി തോമസ്, കൃഷി ഓഫീസര്‍ ടി.ആര്‍. സൂര്യാ മോള്‍ എന്നിവര്‍ പദ്ധതി വിശദീകരണം നടത്തി. ഗ്രാമപഞ്ചായത്തംഗങ്ങളായ പി.എസ്.രാജൻ, മഞ്ജു കൃഷ്ണകുമാര്‍, സന്ധ്യ ജി.നായര്‍ എന്നിവര്‍ പങ്കെടുത്തു.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular