Sunday, May 19, 2024
Home20 ലക്ഷം ടയറുകള്‍ ഉപയോഗിച്ച്‌ 49 വര്‍ഷം മുമ്ബ് തയ്യാറാക്കിയ ഓസ്ബോണ്‍ റീഫ് ; ഇപ്പോള്‍...

20 ലക്ഷം ടയറുകള്‍ ഉപയോഗിച്ച്‌ 49 വര്‍ഷം മുമ്ബ് തയ്യാറാക്കിയ ഓസ്ബോണ്‍ റീഫ് ; ഇപ്പോള്‍ പുറത്ത് വിടുന്നത് കൊടും വിഷമെന്ന് റിപ്പോര്‍ട്ട്

ടല്‍ ജീവികളെ രക്ഷിക്കാൻ എന്ന പേരിലാണ് 1970-80 കളില്‍ അമേരിക്ക ഫ്ലോറിഡ കടലില്‍ നിര്‍മ്മിച്ച ഓസ്ബോണ്‍ റീഫ് ഇപ്പോള്‍ പുറത്ത് വിടുന്നത് കൊടും വിഷമെന്ന് റിപ്പോര്‍ട്ട് .

ദശലക്ഷക്കണക്കിന് മാലിന്യങ്ങളും ഉപയോഗിച്ച ടയറുകളും 49 വര്‍ഷം മുമ്ബ് സമുദ്രത്തിലേക്ക് വലിച്ചെറിഞ്ഞാണ് ഈ റീഫ് നിര്‍മ്മിച്ചത് . അവ ഇപ്പോള്‍ കാലക്രമേണ ചീഞ്ഞഴുകുകയും അവയില്‍ നിന്ന് പുറപ്പെടുന്ന വിഷ രാസവസ്തുക്കള്‍ വെള്ളത്തില്‍ വ്യാപിക്കുകയും ചെയ്യുന്നു. ഫ്ലോറിഡയിലെ കടലില്‍ വസിക്കുന്ന 500 ഇനം മത്സ്യങ്ങള്‍ക്കും, മറ്റ് ജീവജാലങ്ങള്‍ക്കും ഇത് ഭീഷണിയാകുന്നു.

ഇപ്പോള്‍ പൊതു-സ്വകാര്യ കമ്ബനികള്‍ക്കൊപ്പം അമേരിക്കൻ സൈന്യവും ഈ ടയറുകള്‍ നീക്കം ചെയ്യുന്നതില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. 2007ല്‍ സൈന്യത്തിന്റെ നേതൃത്വത്തില്‍ കടലിന്റെ അടിത്തട്ട് വൃത്തിയാക്കാനുള്ള ശ്രമം ആരംഭിച്ചതായി ‘ദ കൂള്‍ ഡൗണ്‍’ റിപ്പോര്‍ട്ട് ചെയ്യുന്നു. 2015ല്‍ സ്വകാര്യ കോര്‍പറേഷൻ ശുചീകരണ പദ്ധതിയുടെ ചുമതല ഏറ്റെടുത്തു. എന്നിട്ടും ഇപ്പോള്‍ 5 ലക്ഷത്തിലധികം ടയറുകള്‍ ഇവിടെ ഉണ്ട് .

ഫ്ലോറിഡയുടെ തീരപ്രദേശമായ ഫോര്‍ട്ട് ലോഡര്‍ഡെയ്‌ലിലെ ഒരു കൂട്ടം മത്സ്യത്തൊഴിലാളികള്‍ മത്സ്യത്തെ ആകര്‍ഷിക്കുന്നതിനായി ഒരു കൃത്രിമ റീഫ് നിര്‍മ്മിക്കാൻ ആലോചിച്ചു . ഇതിനായി യുഎസ് സര്‍ക്കാരുമായി ചര്‍ച്ചകള്‍ നടത്തി, തുടര്‍ന്ന് ‘ഓസ്ബോണ്‍ റീഫ്’ നിര്‍മ്മിക്കാൻ തീരുമാനിച്ചു. ടയറുകള്‍ കടലില്‍ തള്ളുന്നത് 1974-ല്‍ യുഎസ് ആര്‍മി കോര്‍പ്സ് ഓഫ് എഞ്ചിനീയര്‍മാര്‍ അംഗീകരിച്ചു. യുഎസ് നേവി മൈൻസ്വീപ്പര്‍മാരുടെ മേല്‍നോട്ടത്തിലാണ് മാലിന്യം തള്ളല്‍ നടത്തിയത്. ഏകദേശം 20 ലക്ഷം ടയറുകള്‍ കടലിലേക്ക് വലിച്ചെറിഞ്ഞു.

ഓസ്ബോണ്‍ റീഫ്’ 7000 അടി കടല്‍ത്തീരത്താണ് നിര്‍മ്മിച്ചിരിക്കുന്നത് . 36 ഏക്കറിനു സമാനമായ ദൂരത്തോളം പരന്നുകിടക്കുകയാണിത്. അതിന്റെ ആഴം 65 അടിയാണ്. ഈ ടയറുകള്‍ കടലിലേക്ക് വലിച്ചെറിയുമ്ബോള്‍, നൈലോണ്‍ കയറും സ്റ്റീല്‍ ക്ലിപ്പുകളും ഉപയോഗിച്ച്‌ ഒരു പാറയുടെ രൂപഭാവം നല്‍കിയിരുന്നു . കാലക്രമേണ, ഈ കയറുകള്‍ അയഞ്ഞുതുടങ്ങി, അതിനുശേഷം ഈ പാറ മൂലം കടലില്‍ നിലനിന്നിരുന്ന യഥാര്‍ത്ഥ പവിഴപ്പുറ്റും തകരാൻ തുടങ്ങി.

2021 മുതല്‍, ഫ്ലോറിഡയിലെ സമുദ്രത്തിന്റെ അടിത്തട്ടില്‍ വലിച്ചെറിയപ്പെട്ട ടയറുകള്‍ നീക്കം ചെയ്യാൻ 4ocean എന്ന കമ്ബനി പ്രവര്‍ത്തിക്കുന്നു. ശുചീകരണ യജ്ഞത്തിന് ഫണ്ടും ശേഖരിക്കുന്നുണ്ട്. കടലില്‍ നിന്ന് വേര്‍തിരിച്ചെടുക്കുന്ന ടയറുകളില്‍ നിന്ന് ആഭരണങ്ങളും അലങ്കാര വസ്തുക്കളും ഉണ്ടാക്കി വില്‍ക്കുന്നുണ്ട്. അവ റോഡ് നിര്‍മ്മാണം, പേപ്പര്‍ മില്ലുകള്‍, യൂട്ടിലിറ്റി ബോയിലറുകള്‍, വ്യവസായങ്ങള്‍ എന്നിവയിലും ഉപയോഗിക്കും. ഓസ്ബണ്‍ റീഫ് വേസ്റ്റ് ടയര്‍ നീക്കം ചെയ്യല്‍ പദ്ധതിയുടെ ഭാഗമായി ഫ്ലോറിഡ പരിസ്ഥിതി വകുപ്പ് ശുചീകരണ പ്രവര്‍ത്തനം നിരീക്ഷിക്കുന്നുണ്ട് .

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular