Sunday, May 19, 2024
HomeKeralaറെക്കോഡ് സ്വന്തമാക്കാന്‍ റൊണാള്‍ഡോ ഗ്രൗണ്ടിലേക്ക്

റെക്കോഡ് സ്വന്തമാക്കാന്‍ റൊണാള്‍ഡോ ഗ്രൗണ്ടിലേക്ക്

ന്താരാഷ്ട്ര ഫുട്ബാളില്‍ മറ്റാര്‍ക്കും തകര്‍ക്കാനാവാത്ത റെക്കോഡ് സ്വന്തമാക്കാനായി പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ.

യൂറോ കപ്പ് യോഗ്യത റൗണ്ടില്‍ നാളെ നടക്കുന്ന മത്സരത്തില്‍ ഐസ്‌ലന്‍ഡിനെതിരെ ഇറങ്ങിയാല്‍ അന്താരാഷ്ട്ര ഫുട്ബാളില്‍ 200 മത്സരം കളിക്കുന്ന ആദ്യ താരമെന്ന അതുല്യ നേട്ടമാണ് ഫുട്‌ബോള്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ കാത്തിരിക്കുന്നത്.

2003 ആഗസ്റ്റില്‍ കസാഖിസ്താനെതിരെയായിരുന്നു പോര്‍ച്ചുഗീസ് ജഴ്‌സിയില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ആദ്യമായി ബൂട്ടുകെട്ടുന്നത്. യൂറോ യോഗ്യത റൗണ്ടില്‍ നടന്ന ബോസ്നിയക്കെതിരെ നടന്ന മത്സരത്തില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ 199ാമത്തെ മത്സരം പൂര്‍ത്തിയാക്കിയിരുന്നു.196 മത്സങ്ങള്‍ കളിച്ച കുവൈത്ത് താരം ബദല്‍ അല്‍ മുതവയുടെ റെക്കോഡ് റൊണാള്‍ഡോ നേരത്തെ മറികടന്നിരുന്നു. ഇതിന് പിന്നാലെയാണ് മറ്റൊരു നാഴികക്കല്ലിലേക്ക് താരം ചുവടുവെക്കുന്നത്.രാതി 12: 15 ന്‌ െഎസ്ലാന്റ് ഫുട്‌ബോള്‍ നാഷ്ണല്‍ സ്റ്റേറ്റിഡയത്തിലാണ് മത്സരം അരങ്ങേറുക.

അന്താരാഷ്ട്ര ഫുട്ബാള്‍ ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഗോള്‍വേട്ടക്കാരനാണ് ക്രിസ്റ്റ്യാനോ.നിരവധി റെക്കോര്‍ഡുകള്‍ ഇതിനോടകം ക്രിസ്റ്റയാനോ റൊണാള്‍ഡോക്ക് സ്വന്തമായുണ്ട്. പോര്‍ച്ചുഗല്‍ ജഴ്‌സിയില്‍ 199 മത്സരങ്ങളില്‍ നിന്ന് 122 ഗോളുകളാണ് താരം ഇത് വരെ അടിച്ചുകൂട്ടിയത്.

മാര്‍ച്ചില്‍ ലിച്ചെന്‍സ്റ്റീനിനെതിരെയും ലക്‌സംബര്‍ഗിനെതിരെയും ഇറങ്ങി റൊണാള്‍ഡോ ഗോള്‍ നേടിയിരുന്നു. 109 ഗോള്‍ നേടിയ മുന്‍ ഇറാന്‍ താരം അലി ദേയിയാണ് ഇക്കാര്യത്തില്‍ റൊണാള്‍ഡോയുടെ തൊട്ടുപിന്നിലുള്ളത്. ലയണല്‍ മെസ്സിയാവട്ടെ 175 മത്സരങ്ങള്‍ അര്‍ജന്റീനക്കായി 103 ഗോളുകളാണ് നേടിയത്.

റൊണാള്‍ഡോ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ പോര്‍ച്ചുഗല്‍ ജഴ്സിയണിഞ്ഞത് പോര്‍ച്ചുഗല്‍ പ്രതിരോധകോട്ടയിലെ മിന്നും താരമായ പെപ്പെയാണ് -133 മത്സരങ്ങളിലാണ് പെപ്പെ ദേശീയ ടീമിനായി ബൂട്ട്‌ െകട്ടിയത് . സ്പോര്‍ട്ടിങ് ലിസ്ബണ്‍, മാഞ്ചസ്റ്റര്‍ യുനൈറ്റഡ്, റയല്‍ മാഡ്രിഡ്, യുവന്റസ്, അല്‍ നസ്ര് ക്ലബുകള്‍ക്കായി ബൂട്ടുകെട്ടിയ റൊണാള്‍ഡോ ഇത് വരെ 837 ഗോളുകളും സ്വന്തമാക്കിയിട്ടുണ്ട്.നിലവില്‍ യുവേഫ യൂറോ ക്വാളിഫയറില്‍ ഗ്രൂപ്പ് ജഎയില്‍ 9 പോയിന്റോടെ ഒന്നാം സ്ഥാനത്താണുള്ളത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular