Tuesday, May 7, 2024
HomeUSAടൈറ്റാനിക് അവശിഷ്ടം കാണാന്‍ സഞ്ചാരികളുമായി പോയ മുങ്ങിക്കപ്പല്‍ കാണാതായി

ടൈറ്റാനിക് അവശിഷ്ടം കാണാന്‍ സഞ്ചാരികളുമായി പോയ മുങ്ങിക്കപ്പല്‍ കാണാതായി

വാഷിങ്ടണ്‍ ഡി.സി: ടൈറ്റാനിക് കപ്പലിന്‍റെ അവശിഷ്ടങ്ങള്‍ കാണിക്കാൻ സഞ്ചാരികളെയും കൊണ്ട് പോയ മുങ്ങിക്കപ്പല്‍ അറ്റ്ലാന്‍റിക് സമുദ്രത്തില്‍ കാണാതായി.

ഓഷ്യൻ ഗേറ്റ് എന്ന കമ്ബനിയുടെ ഉടമസ്ഥതയിലുള്ള ചെറു മുങ്ങിക്കപ്പലില്‍ അഞ്ച് പേരാണ് ഉണ്ടായിരുന്നത്. യു.എസ്, കനേഡിയൻ നാവികസേനയും സ്വകാര്യ ഏജൻസികളും മുങ്ങിക്കപ്പലിനെ കണ്ടെത്താൻ ഊര്‍ജിതമായ ശ്രമം തുടരുകയാണ്.

അറ്റ്ലാന്‍റിക് സമുദ്രത്തിന്‍റെ അടിത്തട്ടില്‍ സമുദ്രനിരപ്പില്‍ നിന്ന് 3800 മീറ്റര്‍ താഴ്ചയിലാണ് 1912ല്‍ തകര്‍ന്ന കൂറ്റൻ യാത്രാക്കപ്പലായ ടൈറ്റാനികിന്‍റെ അവശിഷ്ടങ്ങളുള്ളത്. ഇത് കാണാനാണ് ട്രക്കിന്‍റെ വലിപ്പമുള്ള മുങ്ങിക്കപ്പലില്‍ സഞ്ചാരികളെ കൊണ്ടുപോകാറുള്ളത്. രണ്ട് കോടി രൂപയോളമാണ് (2,50,000 ഡോളര്‍) ടൈറ്റാനിക് സന്ദര്‍ശനം ഉള്‍പ്പെടെയുള്ള എട്ട് ദിവസത്തെ സമുദ്ര സഞ്ചാരത്തിന് ഒരാളില്‍ നിന്ന് ഈടാക്കുന്നത്. ബ്രിട്ടീഷ് ശതകോടീശ്വരൻ ഹാമിഷ് ഹാര്‍ഡിങ് (58) കാണാതായ കപ്പലില്‍ ഉണ്ടെന്ന് കുടുംബം അറിയിച്ചു.

72 മണിക്കൂര്‍ നേരത്തേക്കുള്ള ഓക്സിജൻ മുങ്ങിക്കപ്പലിലുണ്ടെന്ന് ടൂര്‍ കമ്ബനി ഓഷ്യാനിക് ഗേറ്റ് അറിയിച്ചു. എയര്‍ക്രാഫ്റ്റുകളും മുങ്ങിക്കപ്പലുകളും സോണാര്‍ ഉപകരണങ്ങളും തെരച്ചലിന് ഉപയോഗിക്കുന്നുണ്ട്. അതേസമയം, മുങ്ങിക്കപ്പല്‍ കാണാതായെന്ന് കരുതുന്ന സമുദ്ര മേഖല ദുര്‍ഘടമായതിനാല്‍ തെരച്ചിലിനെ ബാധിക്കുന്നുണ്ട്.

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular