Sunday, May 19, 2024
HomeIndia21,000 രൂപ പാരിതോഷികം; മധ്യപ്രദേശ് നഗരത്തെ വിറപ്പിച്ച കുരങ്ങന്‍ പിടിയില്‍

21,000 രൂപ പാരിതോഷികം; മധ്യപ്രദേശ് നഗരത്തെ വിറപ്പിച്ച കുരങ്ങന്‍ പിടിയില്‍

രാജ്ഗഡ്: മധ്യപ്രദേശിലെ രാജ്ഗഡ് നഗരത്തെ വിറപ്പിച്ച കുരങ്ങന്‍ പിടിയില്‍. 20 പേരെ ആക്രമിക്കുകയും, തലയ്ക്ക് 21,000 രൂപ പാരിതോഷികവും പ്രഖ്യാപിച്ചിരുന്ന കുരങ്ങിനെ കഴിഞ്ഞ ദിവസമാണ് പിടികൂടിയത്.

ഇന്നലെ വൈകുന്നേരമാണ് അപകടകാരിയായ കുരങ്ങിനെ പിടികൂടിയത്. ഉജ്ജയിനില്‍ നിന്നുള്ള രക്ഷാസംഘവും പ്രാദേശിക ഉദ്യോഗസ്ഥരും നാട്ടുകാരും ചേര്‍ന്ന് കുരങ്ങിനെ പിടികൂടുകയായിരുന്നു.

കുരങ്ങിനെ കണ്ടെത്താന്‍ ഡ്രോണ്‍ ഉപയോഗിച്ച സംഘം, ഡാര്‍ട്ടുകള്‍ ഉപയോഗിച്ച്‌ കുരങ്ങിനെ ശാന്തമാക്കുകയും പിന്നീട് കൂട്ടില്‍ അടയ്ക്കുകയുമായിരുന്നു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ കുരങ്ങ് ആക്രമിച്ച 20-ഓളം ആളുകളില്‍ എട്ട് കുട്ടികളും ഉള്‍പ്പെടുന്നു. പരിക്കേറ്റവരില്‍ പലര്‍ക്കും ആഴത്തിലുള്ള മുറിവുകള്‍ ഉണ്ട്.

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular