Friday, May 3, 2024
HomeIndia'പനിച്ച്‌ വിറച്ച്‌ കേരളം'; ഇന്ന് മാത്രം ചികിത്സ തേടിയത് 13,409 പേര്‍

‘പനിച്ച്‌ വിറച്ച്‌ കേരളം’; ഇന്ന് മാത്രം ചികിത്സ തേടിയത് 13,409 പേര്‍

സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു. ഇന്ന് 13,409 പേരാണ് പനി ബാധിച്ച്‌ വിവിധ ജില്ലകളിലായി ചികിത്സ തേടിയത്.

ഇതില്‍ 53 പേര്‍ക്ക് ഡങ്കിപ്പനിയും ഏഴ് പേര്‍ക്ക് എലിപ്പനിയും സ്ഥിരീകരിച്ചിട്ടുണ്ട്. 282 പേര്‍ രോഗ ലക്ഷണങ്ങളോടെ ചികിത്സയില്‍ കഴിയുകയാണ്. പനിബാധിതരുടെ എണ്ണം ഇനിയും കൂടാനാണ് സാധ്യത.

മലപ്പുറത്താണ് ഏറ്റവും കൂടുതല്‍ പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. മലപ്പുറത്ത് 2,501, കോഴിക്കോട് 1,542, എറണാകുളം 1216 തിരുവന്തപുരം1290 എന്നിങ്ങനെ പനിബാധിതരുടെ എണ്ണം. ഈ മാസം പനി ബാധിച്ച്‌ ചികിത്സ തേടിയവരുടെ എണ്ണം ഇതിനോടകം രണ്ട് ലക്ഷം കടന്നു. ഈ മാസം ആകെ 2,00,889 പേരാണ് പനി ബാധിച്ച്‌ ചികിത്സ നേടിയത്.

സംസ്ഥാനത്ത് ഇന്നലെ നാല് പേര്‍ പനി ബാധിച്ച്‌ മരിച്ചിരുന്നു. എറണാകുളത്ത് മൂവാറ്റുപുഴ സ്വദേശി സമദ്, കൊല്ലം ചാത്തന്നൂര്‍ സെന്റ് ജോര്‍ജ് യു പി സ്‌കൂളിലെ അഞ്ചാംക്ലാസ് വിദ്യാര്‍ഥി അഭിജിത്ത്, ചവറ സ്വദേശി അരുണ്‍ കൃഷ്ണ, പത്തനംതിട്ട മുണ്ടുകോട്ടയ്ക്കല്‍ സ്വദേശി അഖില എന്നിവരാണ് ഇന്നലെ മരിച്ചത്.രണ്ടുപേര്‍ക്ക് ഡെങ്കിപ്പനിയാണ് മരണ കാരണം.ഇതോടെ ഈ മാസം ഇതുവരെ പനി ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 36 ആയി.

ഡെങ്കിപ്പനിയുള്‍പ്പെടെ വിവിധ തരം പനികള്‍ വ്യാപകമാകുന്ന സാഹചര്യത്തില്‍ സ്വയം ചികിത്സ തേടരുതെന്നാണ് ആരോഗ്യവകുപ്പ് നല്‍കുന്ന നിര്‍ദേശം. പനിക്കേസുകളില്‍ ഇനിയും വര്‍ധന ഉണ്ടായേക്കാമെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular