Friday, May 3, 2024
HomeKeralaതുടര്‍ച്ചയായ ഇടിവിന് വിരാമം: സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്, നിരക്കുകളറിയാം

തുടര്‍ച്ചയായ ഇടിവിന് വിരാമം: സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്, നിരക്കുകളറിയാം

കൊച്ചി: തുടര്‍ച്ചയായ ഇടിവിന് വിരാമമിട്ട് സംസ്ഥാനത്ത് സ്വര്‍ണവില ഇന്ന് വര്‍ദ്ധിച്ചു. ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് ഇന്ന് വര്‍ദ്ധിച്ചത്.

ഇതോടെ സ്വര്‍ണവില ഗ്രാമിന് 5,425 രൂപയും പവന് 43,400 രൂപയുമായി.

കഴിഞ്ഞ നാല് ദിവസങ്ങളിലായി പവന് 800 രൂപയും ഗ്രാമിന് 100 രൂപയും കുറഞ്ഞശേഷമാണ് ഇന്ന് വില ഉയര്‍ന്നത്. ഇന്നലെ രാജ്യാന്തര സ്വര്‍ണ വില ഔണ്‍സിന് 1,910 ഡോളറില്‍ നിന്ന് 1,921 ഡോളര്‍ നിരക്കിലേക്ക് തിരിച്ചെത്തുകയും ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിയുകയും ചെയ്തതോടെയാണ് ഇന്ന് സ്വര്‍ണവില കൂടിയത്. വരും ദിവസങ്ങളിലും സ്വര്‍ണവിലയില്‍ കയറ്റിറക്കങ്ങള്‍ക്കാണ് സാദ്ധ്യത കല്‍പ്പിക്കുന്നത്.

അതേസമയം, ഹോള്‍മാര്‍ക്ക്ഡ് വെള്ളി ആഭരണ വില 103 രൂപയിലും സാധാരണ വെള്ളി വില (ബുള്ള്യന്‍) 76 രൂപയിലും മാറ്റമില്ലാതെ തുടരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular