Friday, May 3, 2024
HomeIndiaമണിപ്പുര്‍ കലാപം; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി കേന്ദ്ര ആഭ്യന്തരമന്ത്രി

മണിപ്പുര്‍ കലാപം; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി കേന്ദ്ര ആഭ്യന്തരമന്ത്രി

ല്‍ഹി: വിദേശ സന്ദര്‍ശനം കഴിഞ്ഞ് ഇന്ത്യയില്‍ തിരിച്ചെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ.

മണിപ്പുര്‍ കലാപസാഹചര്യം പ്രധാനമന്ത്രിയെ ധരിപ്പിച്ചു. മണിപുര്‍ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പ്രതിപക്ഷം രൂക്ഷ വിമര്‍ശനം ഉയര്‍ത്തുന്ന പശ്ചാത്തലത്തിലാണു കൂടിക്കാഴ്ച. മണിപുര്‍ മുഖ്യമന്ത്രിയുമായും അമിത് ഷാ കൂടിക്കാഴ്ച നടത്തിയിരുന്നു.

മണിപ്പുര്‍ കലാപവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം അമിത്ഷാ സര്‍വകക്ഷിയോഗം വിളിച്ചിരുന്നു. വിഷയത്തില്‍ പ്രധാനമന്ത്രി പുലര്‍ത്തുന്ന നിശബ്ദത ദൗര്‍ഭാഗ്യകരമാണെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ കുറ്റപ്പെടുത്തി. എന്നാല്‍, മോദി പരസ്യമായി പ്രതികരിച്ചില്ലെന്നതുകൊണ്ട് അദ്ദേഹം പ്രശ്‌നത്തില്‍ ഇടപെടുന്നില്ല എന്നര്‍ഥമില്ലെന്ന് അമിത് ഷാ വിശദീകരിച്ചു. അദ്ദേഹം സ്ഥിതി വിലയിരുത്തുകയും നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്യുന്നുണ്ടെന്നും അമിത് ഷാ പറഞ്ഞു.

യോഗത്തില്‍ മണിപ്പുര്‍ മുഖ്യമന്ത്രി ബിരേന്‍ സിങ് രാജിവയ്ക്കണമെന്നാവശ്യപ്പെട്ട പ്രതിപക്ഷ നേതാക്കള്‍ സംസ്ഥാനത്തേക്കു സര്‍വകക്ഷി സംഘത്തെ അയയ്ക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. സര്‍വകക്ഷിയോഗം വിളിക്കുന്നതില്‍ സര്‍ക്കാര്‍ കാലതാമസം വരുത്തിയെന്നും വിമര്‍ശനമുണ്ടായി. ആരോഗ്യകരമായ ചര്‍ച്ചയാണ് നടന്നതെന്നും യോഗത്തില്‍ ഉയര്‍ന്ന നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ വരുംദിവസങ്ങളില്‍ ഉചിതമായ തീരുമാനമെടുക്കുമെന്നും അമിത് ഷാ മറുപടി നല്‍കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular