Saturday, May 11, 2024
HomeIndia12 ഓവറില്‍ 126, കഴിഞ്ഞപ്പോള്‍ 196 മാത്രം! എല്‍എസ്ജിയെ സഞ്ജു പൂട്ടിയതെങ്ങനെ?

12 ഓവറില്‍ 126, കഴിഞ്ഞപ്പോള്‍ 196 മാത്രം! എല്‍എസ്ജിയെ സഞ്ജു പൂട്ടിയതെങ്ങനെ?

ഖ്‌നൗ: കരുത്തരായ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ തകര്‍ത്തെറിഞ്ഞ് രാജസ്ഥാന്‍ റോയല്‍സ് സീസണിലെ എട്ടാമത്തെ വിജയവും കൊയ്തപ്പോള്‍ സഞ്ജു സാംസണിന്റെ ഗംഭീര ക്യാപ്റ്റന്‍സി ഒരിക്കല്‍ക്കൂടി കൈയി നേടുകയാണ്.

ഏഴു വിക്കറ്റിന്റെ ഉജ്ജ്വല ജയമാണ് കെഎല്‍ രാഹുല്‍ നയിച്ച എല്‍എസ്ജിക്കെതിരേ റോയല്‍സ് കൈക്കലാക്കിയത്. ഈ സീസണില്‍ ഇതു രണ്ടാം തവണയാണ് ലഖ്‌നൗവിനെ സഞ്ജുവും സംഘവും തീര്‍ത്തിരിക്കുന്നത്.

പുറത്താവാതെ 71 റണ്‍സുമായി സഞ്ജു ഈ ജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നു. 33 ബോളുകള്‍ നേരിട്ട അദ്ദേഹത്തിന്റെ ഇന്നിങ്‌സില്‍ ഏഴു ഫോറും നാലു സിക്‌സറുമുള്‍പ്പെട്ടിരുന്നു. കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടതും സഞ്ജുവാണ്. പക്ഷെ ഈ ഇന്നിങ്‌സിനോളം തന്നെ അദ്ദേഹത്തിന്റെ ക്യാപ്റ്റന്‍സിയെയും പുകഴ്ത്തിയേ തീരൂ. കാരണം 200 പ്ലസ് സ്‌കോറിലേക്കു കുതിച്ച എല്‍എസ്ജിയെ അതില്‍ നിന്നും തടഞ്ഞുനിര്‍ത്തിയത് സഞ്ജുവിന്റെ മാരക ക്യാപ്റ്റന്‍സി തന്നെയാണ്.

അഞ്ചു വിക്കറ്റുകള്‍ കൈവശമുണ്ടായിട്ടും 196 റണ്‍സ് മാത്രമേ എല്‍എസ്ജിക്കു കളിയില്‍ നേടാനായുള്ളൂ. 11 ഓവറാവുമ്ബോഴേക്കും ലഖ്‌നൗവിന്റെ ടോട്ടല്‍ 100 കടന്നിരുന്നു. വിക്കറ്റുകള്‍ കൈവശമുള്ളതിനാലും വമ്ബനടിക്കാരായ ബാറ്റര്‍മാര്‍ ഇനിയും വരാനിരിക്കുന്നതിനാലും 230-240 റണ്‍സ് അടിച്ചെടുക്കുക ലഖ്നൗവിനു അസാധ്യമായിരുന്നില്ല.

ഇവിടെയാണ് സഞ്ജുവിന്റെ ക്യാപ്റ്റന്‍സി മിടുക്ക് ഒരിക്കല്‍ക്കൂടി ലോകം കണ്ടത്. കൃത്യമായ ബൗളിങ് ചേഞ്ചുകളിലൂടെയും ബൗളിങ് ക്രമീകരണത്തിലൂടെയും അദ്ദേഹം എല്‍എസ്ജിയെ വരിഞ്ഞുകെട്ടി. 12 ഓവര്‍ കഴിയുമ്ബോള്‍ ലഖ്‌നൗ രണ്ടു വിക്കറ്റിനു 126 റണ്‍സെന്ന ശക്തമായ നിലയിലായിരുന്നു. ഫിഫ്റ്റികളോടെ ക്രീസില്‍ നിലയുറപ്പിച്ച നായകന്‍ രാഹുലും (60) ദീപക് ഹൂഡയും (50) ക്രീസില്‍.

ഇന്നിങ്‌സില്‍ ശേഷിച്ച 48 ബോളുകള്‍. വിക്കറ്റുകള്‍ കൈവശമുള്ളതിനാല്‍ തന്നെ 100 റണ്‍സിനു മുകളില്‍ എല്‍എസ്ജിക്കു അനായാസം വാരിക്കൂട്ടാമായിരുന്നു. പക്ഷെ 70 റണ്‍സ് മാത്രമേ അവര്‍ക്കു ലഭിച്ചുള്ളൂ. അവസാന അഞ്ചോവറില്‍ റോയല്‍സ് വഴങ്ങിയത് 46 റണ്‍സ് മാത്രമാണ്. രണ്ടു വിക്കറ്റുകളും അവര്‍ വീഴ്ത്തി.

ലഖ്‌നൗ രണ്ടു വിക്കറ്റിനു 126 റണ്‍സെന്ന നിലയിലുളളപ്പോഴാണ് തന്റെ ബൗളിങ് നിരയിലെ ഏറ്റവും പരിയസമ്ബന്നനായ വെറ്ററന്‍ സ്പിന്നര്‍ ആര്‍ അശ്വിനെ മൂന്നാമത്തെ ഓവര്‍ ബൗള്‍ ചെയ്യാന്‍ സഞ്ജു വിളിക്കുന്നത്. ഇതു കളിയിലെ ടേണിങ് പോയിന്റുമായി മാറി. 13ാം ഓവറിലെ ആദ്യബോളില്‍ തന്നെ ഹൂഡയെ അശ്വിന്‍ മടക്കി. ഈ ഓവറില്‍ ലഭിച്ചത് ഒമ്ബത് റണ്‍സ് മാത്രം.

അടുത്ത ഓവറില്‍ ചഹല്‍ വഴങ്ങിയത് ആറു റണ്‍സാണ്. 15ാം ഓവറില്‍ ആവേശ് ഖാനെ സഞ്ജു തിരികെ വിളിച്ചു. ഈ ഓവറില്‍ ഒമ്ബതു റണ്‍സ് മാത്രമേ എല്‍എസ്ജി നേടിയുള്ളൂ. തുടര്‍ന്ന് തന്റെ തുറുപ്പുചീട്ടായ സന്ദീപ് ശര്‍മയെ 16ാം ഓവര്‍ സഞ്ജു ഏല്‍പ്പിക്കുന്നു. ആദ്യ ബോളില്‍ തന്നെ വമ്ബനടിക്കാരനായ നിക്കാളാസ് പൂരനെ (11) ബോള്‍ട്ടിന്റെ കൈളിലെത്തിക്കുകയായിരുന്നു സന്ദീപ്. ഈ ഓവറിലും സ്‌കോര്‍ രണ്ടക്കം കടന്നില്ല. നേടിയത് ആറു റണ്‍സായിരുന്നു. സന്ദീപിന്റെ ഈ ഓവര്‍ മുതല്‍ തുടര്‍ച്ചയായി ഒമ്ബതു ബോളില്‍ ഒരു ഫോറോ, സിക്‌സറോ പോലും എല്‍എസ്ജിക്കു നേടാനായില്ല.

അശ്വിനെറിഞ്ഞ 17ാം ഓവറിലെ മൂന്നാമത്തെ ബോളിലാണ് ആയുഷ് ബദോനിയിലൂടെ എല്‍എസ്ജി ഒടുവിലൊരു ബൗണ്ടറി നേടിയത്. ഈ ഓവറില്‍ 15 റണ്‍സ് വന്നെങ്കിലും ശേഷിച്ച മൂന്നോവറില്‍ ഒരു പഴുതും റോയല്‍സ് ബൗളര്‍മാര്‍ നല്‍കിയില്ല. 18ം ഓവറിലെ രണ്ടാമത്തെ ബോളില്‍ രാഹുലിനെ (76) ആവേശ് പുറത്താക്കിയതോടെ എല്‍എസ്ജിയുടെ സ്‌കോറിങ് കൂടുതല്‍ മന്ദഗതിയിലായി.

ഓവറില്‍ ഏഴു റണ്‍സ് മാത്രമേ വന്നുള്ളൂ. മാത്രമല്ല ബദോനി 17ാം ഓവറില്‍ ഫോറടിച്ച ശേഷം തുടര്‍ച്ചയായി 15 ബോളില്‍ ഒരു ഫോറോ, സിക്‌സറോ പോലും നേടാന്‍ ലഖ്‌നൗവിനെ അനുവദിച്ചില്ല. ബോള്‍ട്ടെറിഞ്ഞ 19ാം ഓവറില്‍ ആറു റണ്‍സ് മാത്രമേ കണ്ടുള്ളൂ. 20ാം ഓവറിലെ ആദ്യ ബോളില്‍ സന്ദീപിനെതിരേ ഫോറുമായാണ് എല്‍എസ്ജി തുടങ്ങിയതെങ്കിലും അടുത്ത അഞ്ചു ബോളില്‍ ലഭിച്ചത് എട്ടു റണ്‍സ് മാത്രം. ഇതോടെ 196 റണ്‍സില്‍ എല്‍എസ്ജി ഒതുങ്ങുകയും ചെയ്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular