Saturday, May 18, 2024
HomeIndiaബിജെപി ഭരണകാലത്തെ അഴിമതികള്‍ അന്വേഷിക്കും: സിദ്ധരാമയ്യ

ബിജെപി ഭരണകാലത്തെ അഴിമതികള്‍ അന്വേഷിക്കും: സിദ്ധരാമയ്യ

ബെംഗളുരു: ബിജെപി ഭരണകാലത്ത് നടന്ന എല്ലാ അഴിമതികളും അന്വേഷിക്കുമെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. അന്വേഷണത്തില്‍ തെറ്റുകാരെന്ന് കണ്ടെത്തുന്നവര്‍ക്ക് ശിക്ഷ ഉറപ്പാക്കുമെന്ന് സിദ്ധരാമയ്യ പറഞ്ഞു.

2018 മുതല്‍ 2023 വരെ കര്‍ണാടകത്തില്‍ അധികാരത്തിലിരുന്ന ബിജെപി സര്‍ക്കാരിനെതിരെ ഗുരുതരമായ അഴിമതി ആരോപണങ്ങളാണ് ഭരണകാലത്ത് ഉയര്‍ന്നു വന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ മുഖ്യ ആയുധമായിരുന്നു 40ശതമാനം കമ്മീഷന്‍ വിവാദം.

ബെലഗാവി ആസ്ഥാനമായുള്ള കരാറുകാരന്‍ സന്തോഷ് പാട്ടീലിന്റെ മരണത്തെ തുടര്‍ന്നാണ് സംസ്ഥാനത്ത് ഈ വിവാദം ഉണ്ടായത്. മുന്‍ മന്ത്രിയും ബിജെപി നേതാവുമായ കെഎസ് ഈശ്വരപ്പ സര്‍ക്കാര്‍ പദ്ധതിക്ക് 40 ശതമാനം കമ്മീഷന്‍ ആവശ്യപ്പെട്ടെന്ന് സന്തോഷ് പാട്ടീല്‍ ആരോപിച്ചിരുന്നു. തുടര്‍ന്ന് ധാരാളം കാരാറുകാര്‍ സമാന ആരോപണങ്ങള്‍ ഉയര്‍ത്തിയിരുന്നു. ഈ വിഷയത്തില്‍ സര്‍ക്കാര്‍ അന്വേഷണം നടത്തും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular