Sunday, May 12, 2024
HomeKeralaതോട്ടിക്ക് പിഴയിട്ട എംവിഡിക്ക് 'മറുപണി'; ഫ്യൂസ് ഊരി കെഎസ്‌ഇബി

തോട്ടിക്ക് പിഴയിട്ട എംവിഡിക്ക് ‘മറുപണി’; ഫ്യൂസ് ഊരി കെഎസ്‌ഇബി

യനാട്: കല്‍പ്പറ്റയില്‍ തോട്ടി കെട്ടിവച്ച കെഎസ്‌ഇബി വാഹനത്തിന് പിഴയിട്ടതിന് പിന്നാലെ മോട്ടോര്‍ വാഹന വകുപ്പ് ഓഫീസിലെ വൈദ്യുതി വിച്ഛേദിച്ച്‌ കെഎസ്‌ഇബി.

ബില്‍ അടച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് എംവിഡി എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിലെ വൈദ്യുതി വിച്ഛേദിച്ചത്.

തോട്ടി കെട്ടിവച്ച കെഎസ്‌ഇബി വാഹനം എഐ ക്യാമറയില്‍ കുടുങ്ങിയത് നേരത്തെ വാര്‍ത്തയായിരുന്നു

കെട്ടിടത്തിന്റെ വൈദ്യുതി ബില്‍ അടയ്ക്കുന്നതില്‍ എംവിഡി കാലതാമസം വരുത്തിയിരുന്നു. ബില്ലടയ്ക്കാന്‍ വൈകിയാലും സര്‍ക്കാര്‍ ഓഫീസുകളുടെ വൈദ്യുതി വിച്ഛേദിക്കാറില്ലെന്ന കാരണമാണ് ഇപ്പോള്‍ എംവിഡി ചൂണ്ടിക്കാട്ടുന്നത്. തോട്ടി കെട്ടിവച്ച കെഎസ്‌ഇബി വാഹനം എഐ ക്യാമറയില്‍ കുടുങ്ങിയത് നേരത്തെ വാര്‍ത്തയായിരുന്നു.

തോട്ടിയുമായി പോയ അമ്ബലവയല്‍ കെഎസ്‌ഇബിയുടെ ജീപ്പിന് എംവിഡി 20,500 രൂപയാണ് പിഴയിട്ടത്. തോട്ടി കയറ്റിയതിന് 20,000 രൂപയും സീറ്റ് ബെല്‍ട്ട് ഇല്ലാത്തതിന് 500 രൂപയുമായിരുന്നു പിഴ. വൈദ്യുത ലൈനുകള്‍ക്ക് അടുത്ത് അപകടകരമാം വിധം വളര്‍ന്നിരിക്കുന്ന മരക്കൊമ്ബുകള്‍ നീക്കം ചെയ്യുന്നതിനും മറ്റും തോട്ടി ജീപ്പിനു മുകളില്‍ വച്ചാണ് കെഎസ്‌ഇബി ജീവനക്കാര്‍ കൊണ്ടുപോകാറുള്ളത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular