Monday, May 13, 2024
HomeKeralaപച്ചക്കറി വില പിടിച്ചുനിര്‍ത്താന്‍ ഹോര്‍ട്ടികോര്‍പ്

പച്ചക്കറി വില പിടിച്ചുനിര്‍ത്താന്‍ ഹോര്‍ട്ടികോര്‍പ്

തിരുവനന്തപുരം : അയല്‍ സംസ്ഥാനങ്ങളിലെ പച്ചക്കറി ക്ഷാമം സംസ്ഥാനത്തെ ചെറുകിട വിപണികളെയും ബാധിച്ചു. തക്കാളി, ചെറിയ ഉള്ളി, വെളുത്തുള്ളി എന്നിവയുടെ വിലയിലാണ് കൂടുതല്‍ വര്‍ധന.

തക്കാളി വില 110 ല്‍ എത്തി. രണ്ടാഴ്‌ചയ്‌ക്കിടെ 40 രൂപയാണ്‌ കൂടിയത്‌. തെങ്കാശി, ബംഗളൂരു, പുനെ മാര്‍ക്കറ്റില്‍ 70 രൂപയാണ്‌ തക്കാളിക്ക്‌ വില. അതേസമയം പയര്‍, മുരിങ്ങക്ക, കാരറ്റ്‌, പച്ചമുളക്‌ എന്നിവയ്‌ക്ക്‌ വില കുറഞ്ഞിട്ടുണ്ട്. മഴ മൂലമുണ്ടായ ഉല്‍പ്പാദനകുറവാണ് ഇപ്പോഴത്തെ വിലവര്‍ധനവിനുകാരണം. ഹോര്‍ട്ടിക്കോര്‍പ്പ് വിപണിയില്‍ കൃത്യമായ ഇടപെടല്‍ നടത്തുന്നുണ്ട്. ചെറിയ ഉള്ളി തെങ്കാശിയില്‍നിന്ന്‌ കൂടുതലായി എത്തിക്കാൻ ശ്രമം ആരംഭിച്ചു.

പൊതുവിപണിയില്‍ ലഭിക്കുന്നതിനേക്കാള്‍ ഉയര്‍ന്ന വില നല്‍കി കര്‍ഷകരില്‍നിന്ന് പച്ചക്കറിയും ശേഖരിക്കുന്നുണ്ട്. മാര്‍ക്കറ്റ്‌ വിലയില്‍നിന്ന്‌ കുറഞ്ഞ നിരക്കില്‍ ലഭ്യമാക്കാനും ഹോര്‍ട്ടിക്കോര്‍പ്പിന്‌ കഴിഞ്ഞു. പച്ചക്കറി ലഭ്യത ഉറപ്പാക്കാൻ ജില്ലാ കേന്ദ്രങ്ങളില്‍ അവലോകനയോഗം നടക്കുന്നുണ്ട്‌.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular