Saturday, May 18, 2024
HomeKerala'ഇനി പറഞ്ഞ സമയത്ത് സ്ഥലത്തെത്തും'; കെഎസ്‌ആര്‍ടിസി, സ്വിഫ്റ്റ് സൂപ്പര്‍ ഫാസ്റ്റ് ബസുകളുടെ വേഗം 80 കിലോമീറ്റര്‍

‘ഇനി പറഞ്ഞ സമയത്ത് സ്ഥലത്തെത്തും’; കെഎസ്‌ആര്‍ടിസി, സ്വിഫ്റ്റ് സൂപ്പര്‍ ഫാസ്റ്റ് ബസുകളുടെ വേഗം 80 കിലോമീറ്റര്‍

തിരുവനന്തപുരം: കെഎസ്‌ആര്‍ടിസി, സ്വിഫ്റ്റ് സൂപ്പര്‍ ഫാസ്റ്റ് ബസുകള്‍ മണിക്കൂറില്‍ 80 കിലോമീറ്റര്‍ വേഗത്തില്‍ ഓടും.

നിലവിലുണ്ടായിരുന്ന സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാപനം അനുസരിച്ച്‌ സ്വിഫ്റ്റ് സൂപ്പര്‍ ഫാസ്റ്റ് ബസ്സുകള്‍ക്ക് മണിക്കൂറില്‍ 60 കിലോമീറ്ററാണ്‌ വേഗപരിധി നിശ്‌ചയിച്ചത്‌. വിവിധ നിരത്തുകളില്‍ കേന്ദ്ര നിയമമനുസരിച്ചുള്ള വേഗത ഇല്ലാത്തത് യാത്രക്കാര്‍ക്ക് വളരെയധികം ബുദ്ധിമുട്ടുകളുണ്ടാക്കുന്നതായി പരാതി വ്യാപകമായിരുന്നു.കേരളത്തിലെ റോ‍ഡുകളിലെ വേഗത പുനനിര്‍ണ്ണയിച്ച്‌ കൊണ്ട് സര്‍ക്കാര്‍ ഉത്തരവായതോടെയാണ് കെഎസ്‌ആര്‍ടിസിയുടെയും, കെഎസ്‌ആര്‍ടിസി സ്വിഫ്റ്റ് സൂപ്പര്‍ ഫാസ്റ്റ് ബസുകളുടെയും വേഗത 80 കിലോ മീറ്ററാക്കാൻ തീരുമാനിച്ചത്‌.

പുറത്തിറക്കിയ വിജ്ഞാപനമനുസരിച്ച്‌ കേരളത്തിലെ ചില റോഡുകളില്‍ 95 കിലോമീറ്റര്‍ വരെ വേഗപരിധി ഉണ്ടെങ്കിലും കെഎസ്‌ആര്‍ടിസി സ്വിഫ്റ്റ് സൂപ്പര്‍ ഫാസ്റ്റ് ബസ്സുകളുടെ വേഗത 80 കിലോ മീറ്ററായി പരിമിതപ്പെടുത്തുകയായിരുന്നു. അന്തര്‍ സംസ്ഥാന സര്‍വീസുകള്‍ നടത്തുന്ന ഗജരാജ് എസി സ്ലീപ്പര്‍ ബസ്സുകളിലെ വേഗത 95 കിലോമീറ്ററായി ക്രമീകരിച്ചിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular