Tuesday, May 21, 2024
Homeഅഞ്ച് ആട്ടിന്‍കുട്ടികളെയും രണ്ട് പോത്തിന്‍കുട്ടികളെയും സര്‍ക്കാര്‍ സൗജന്യമായി നല്‍കുന്നു, ഇരട്ടി ലാഭമുള്ള പദ്ധതിയില്‍ ഉടന്‍ രജിസ്‌റ്റര്‍...

അഞ്ച് ആട്ടിന്‍കുട്ടികളെയും രണ്ട് പോത്തിന്‍കുട്ടികളെയും സര്‍ക്കാര്‍ സൗജന്യമായി നല്‍കുന്നു, ഇരട്ടി ലാഭമുള്ള പദ്ധതിയില്‍ ഉടന്‍ രജിസ്‌റ്റര്‍ ചെയ്യാം

ലപ്പുഴ: അന്യനാട്ടില്‍ നിന്ന് കൊണ്ടുവരുന്ന രോഗം ബാധിച്ച കാലികളുടെ ഇറച്ചി ഭക്ഷിക്കുന്നതില്‍ നിന്ന് മലയാളികളെ രക്ഷിക്കാൻ ബൈ ബാക്ക് പദ്ധതിയുമായി മീറ്റ് പ്രോഡക്ടസ് ഒഫ് ഇന്ത്യ.

ആടിനെയും പോത്തിനെയും സൗജന്യമായി തരും. ഒരു വര്‍ഷം വളര്‍ത്തിക്കഴിഞ്ഞാല്‍ മാര്‍ക്കറ്റ് വില തന്ന് തിരിച്ചെടുക്കും. അത് ഇറച്ചിയാക്കി നാട്ടിലെങ്ങും ലഭ്യമാക്കും. ഇതിനായി 1000 ഔട്ട്ലറ്റുകള്‍ ആരംഭിക്കും.

ആദ്യഘട്ടത്തില്‍ അഞ്ഞൂറോളം കര്‍ഷകര്‍ക്കാണ് രണ്ട് പോത്തിൻ കിടാക്കളയോ അഞ്ച് പെണ്‍ ആട്ടിൻകുട്ടികളെയോ സൗജന്യമായി നല്‍കുന്നത്.

വെറ്ററിനറി ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തിയ ഒരുവയസുള്ള രണ്ട് മുറ പോത്തിൻകുട്ടികളെയോ ഒമ്ബത് മാസം പ്രായമുള്ള അഞ്ച് മുന്തിയ പെണ്‍ ആട്ടിൻകുട്ടികളെയോ സൗജന്യമായി നല്‍കും.12 മാസമാണ് വളര്‍ത്തുകാലാവധി.

തുടര്‍ന്ന് കര്‍ഷകന് മാര്‍ക്കറ്റ് വില നല്‍കി തിരിച്ചെടുക്കും. വളര്‍ത്താൻ കൊടുത്ത സമയത്തെ വില അപ്പോള്‍ ഈടാക്കും.

വളര്‍ത്തിയെടുക്കുന്ന പോത്ത്, ആട് എന്നിവയെ കുട്ടികളായിരുന്നപ്പോഴുള്ള വില വസൂലാക്കി മാര്‍ക്കറ്റ് വിലയ്ക്ക് തിരിച്ചെടുക്കും.

100 കിലോയുള്ള പോത്തിൻ കുട്ടിക്ക് 15,000 രൂപയാണ് മീറ്റ് പ്രൊഡക്‌ട്സ് ഒഫ് ഇന്ത്യ വില കണക്കാക്കുന്നത്. ഒരുവര്‍ഷം കൊണ്ട് ഇവയുടെ തൂക്കം 300 കിലോയാകും. കിടാരിവില, പ്രോസസിംഗ്, ട്രാൻസ്പോര്‍ട്ടിംഗ് ചാര്‍ജുകള്‍ എന്നിവ കിഴിച്ചാല്‍ ഇറച്ചിക്ക് കിലോ150 രൂപ കണക്കാക്കിയാല്‍പ്പോലും കര്‍ഷകന് കുറഞ്ഞത് 30,000 രൂപ കിട്ടും. ആടാണെങ്കില്‍ പ്രസവിക്കുന്ന കുട്ടികളെ കര്‍ഷകര്‍ക്ക് സ്വന്തമാക്കുകയും ചെയ്യാം.

മറ്റ് നേട്ടങ്ങള്‍

1. കന്നുകാലി കര്‍ഷകര്‍ക്ക് തൊഴിലും വരുമാനവും

2. ശാസ്ത്രീയമായി കശാപ്പ് ചെയ്ത മാംസം ലഭ്യമാക്കാം

3. ഇറച്ചിയിലും കന്നുകാലി സമ്ബത്തിലും സ്വയംപര്യാപ്തരാകാം

4. വിഷരഹിത, ഭക്ഷ്യയോഗ്യമായ മാംസം കഴിക്കാം

5. ഇറച്ചിവ്യാപാരം പുഷ്ടിപ്പെടുത്താം

അപേക്ഷിക്കാൻ

mpiedayar@gmail.comഎന്ന ഈ മെയില്‍ വിലാസത്തില്‍ ഈമാസം 31 വരെ അപേക്ഷിക്കാം. വിവരങ്ങള്‍ക്ക് meatproductsofindia.com വെബ്സൈറ്റ് സന്ദര്‍ശിക്കുക.

എം.പി.ഐ വിറ്റുവരവ്

2021-22: 10 കോടി

2022-23ലക്ഷ്യം 30 കോടി

പദ്ധതിയ്ക്കായി ആയിരത്തോളം അപേക്ഷകള്‍ ലഭിച്ചിട്ടുണ്ട്. കരം അടച്ച രസീതോ വാടകച്ചീട്ടോ ഉള്ള ആര്‍ക്കും അപേക്ഷിക്കാം

– ഡോ.ബിജുലാല്‍, എം.ഡി, എം.പി.ഐ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular