Friday, May 17, 2024
HomeKeralaഓണം കഴിഞ്ഞാല്‍ ക്ഷേമ പെന്‍ഷന്‍ അതതു മാസം തന്നെ; ഏപ്രില്‍ മാസത്തേത് ഒരാഴ്ചയ്ക്കുള്ളില്‍

ഓണം കഴിഞ്ഞാല്‍ ക്ഷേമ പെന്‍ഷന്‍ അതതു മാസം തന്നെ; ഏപ്രില്‍ മാസത്തേത് ഒരാഴ്ചയ്ക്കുള്ളില്‍

തിരുവനന്തപുരം: ഓണം കഴിഞ്ഞാല്‍ അതതു മാസത്തില്‍ ക്ഷേമ പെൻഷൻ വിതരണം ചെയ്യാനുള്ള ക്രമീകരണം ധനവകുപ്പ് തുടങ്ങി. ഇതുവരെ മാര്‍ച്ച്‌ വരെയുള്ള പെൻഷനാണ് സര്‍ക്കാര്‍ വിതരണം ചെയ്തത്.

ഒരാഴ്ചയ്ക്കുള്ളില്‍ ഏപ്രില്‍ മാസത്തെ പെൻഷൻ വിതരണം ചെയ്തുതുടങ്ങും. ഇതു സംബന്ധിച്ച ഉത്തരവ് ഇന്നോ നാളെയോ ഇറങ്ങും. മേയ്, ജൂണ്‍, ജൂലൈ മാസങ്ങളിലെ പെൻഷൻ ഓഗസ്റ്റില്‍ ഓണത്തിനു മുന്നോടിയായി നല്‍കും.

1,600 രൂപയുടെ ക്ഷേമ പെൻഷനു വേണ്ടി മാസങ്ങള്‍ കാത്തിരിക്കേണ്ട അവസ്ഥ ഒഴിവാക്കാനാണ് വിതരണം അതത് മാസം തന്നെ നടത്തുന്ന രീതിയില്‍ ക്രമീകരണം നടത്താൻ തീരുമാനിച്ചിരിക്കുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പെൻഷൻ അതതു മാസം നല്‍കാൻ തീരുമാനിച്ചെങ്കിലും തെരഞ്ഞെടുപ്പ് വരെയെ ഇത് കൃത്യമായി പാലിക്കപ്പെട്ടുള്ളു. തുടര്‍ന്നുണ്ടായ ഗുരുതര സാമ്ബത്തിക പ്രതിസന്ധി കാരണം പെൻഷൻ മുടങ്ങി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular