Saturday, May 18, 2024
HomeGulfഉപഭോക്താക്കള്‍ക്ക് ആരോഗ്യ സേവനവുമായി ബി.ഇ.സി

ഉപഭോക്താക്കള്‍ക്ക് ആരോഗ്യ സേവനവുമായി ബി.ഇ.സി

കുവൈത്ത് സിറ്റി: മുൻനിര പണമിടപാട് സ്ഥാപനമായ ബഹ്‌റൈൻ എക്‌സ്‌ചേഞ്ച് കമ്ബനി (ബി.ഇ.സി) പ്രത്യേക ആരോഗ്യ കാമ്ബയിൻ ആരംഭിച്ചു.

കോര്‍പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റിയുടെ ഭാഗമായുള്ള ആരോഗ്യ കാമ്ബയിൻ സെപ്റ്റംബര്‍ 30 വരെ തുടരും.

ബി.ഇ.സിയുടെ രാജ്യത്തെ 60 ശാഖകളില്‍ ഏതില്‍നിന്നും, ഓണ്‍ലൈൻ വഴിയും പണമിടപാട് നടത്തുന്ന എല്ലാ ഉപഭോക്താക്കള്‍ക്കും ആരോഗ്യ കാമ്ബയിൻ ഉപയോഗപ്പെടുത്താം. കാമ്ബയിന്റെ ഭാഗമായി ബി.ഇ.സി സേവനങ്ങള്‍ ഉപയോഗപ്പെടുത്തുന്ന ഉപഭോക്താക്കള്‍ക്ക് പ്രത്യേക കൂപ്പണ്‍ നല്‍കും. ഇത് കുവൈത്തിലെ മെട്രോ മെഡിക്കല്‍ സെന്ററുകളില്‍നിന്ന് റിഡീം ചെയ്യുകയും ആരോഗ്യ കാമ്ബയിൻ പ്രയോജനങ്ങള്‍ നേടുകയും ചെയ്യാമെന്ന് ബി.ഇ.സി അധികൃതര്‍ അറിയിച്ചു.

ബി.ഇ.സി ഹെഡ്ക്വാര്‍ട്ടേഴ്സില്‍ നടന്ന കാമ്ബയിൻ ഉദ്ഘാടന ചടങ്ങില്‍ ബി.ഇ.സി സി.ഇ.ഒ മാത്യൂസ് വര്‍ഗീസ്, റീട്ടെയില്‍ സെയില്‍സ് മേധാവി രാംദാസ് നായര്‍, മെട്രോ മെഡിക്കല്‍ ഗ്രൂപ് ചെയര്‍മാൻ മുസ്തഫ ഹംസ, ബിസിനസ് ഡവലപ്മെന്റ് മാനേജര്‍ ഫൈസല്‍ ഹംസ എന്നിവര്‍ പങ്കെടുത്തു.

കുവൈത്ത് ഇന്റര്‍നാഷനല്‍ വിമാനത്താവളത്തിലെ മൂന്ന് ശാഖകള്‍ ഉള്‍പ്പെടെ കുവൈത്തിലുടനീളം 60 ശാഖകളുള്ള ബി.ഇ.സി രാജ്യത്തെ മുൻനിര പണമിടപാട് സഥാപനങ്ങളില്‍ ഒന്നാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular