Saturday, May 18, 2024
HomeGulfപ്രയുക്തി രാമസംയതി; നാട്യവിസ്മയം തീര്‍ത്ത് ഭരതാഞ്ജലി

പ്രയുക്തി രാമസംയതി; നാട്യവിസ്മയം തീര്‍ത്ത് ഭരതാഞ്ജലി

ബൂദബി: ഭരതാഞ്ജലി നൃത്തപരിശീലനകേന്ദ്രം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി മുസഫയിലും അബൂദബിയിലും പ്രയുക്തി രാമസംയതി അരങ്ങേറി.

അധ്യാപിക പ്രിയ മനോജിന്‍റെ ശിക്ഷണത്തില്‍ നൃത്തം അഭ്യസിച്ച നൂറോളം വിദ്യാര്‍ഥികളാണ് രാമസംയതി അവതരിപ്പിച്ചത്.

ഇതിഹാസകഥാപാത്രങ്ങളെ പരിചയപ്പെടുത്തിക്കൊടുക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച രാമായണത്തിലൂടെയുള്ള സഞ്ചാരമായ രാമസംയതി വേറിട്ട അനുഭവമായി. ഭവൻസ് സ്കൂളില്‍ പ്രിൻസിപ്പല്‍ സുരേഷ് വി. ബാലകൃഷ്ണനും ഇന്ത്യ സോഷ്യല്‍ സെന്‍ററില്‍ ഐ.എസ്.സി പ്രസിഡന്‍റ് ജോണ്‍ പി. വര്‍ഗീസും ഉദ്ഘാടനം ചെയ്തു. എ.കെ. ബീരാൻകുട്ടി, അനില്‍ പെരളത്ത്, വി. സുരേഷ്‌കുമാര്‍, അൻസാര്‍ വെഞ്ഞാറമൂട്, സര്‍വോത്തം ഷെട്ടി, പ്രദീപ്കുമാര്‍, ലതീഷ് എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. ഡോ. അപര്‍ണ സത്യദാസ് നേതൃത്വം നല്‍കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular