Sunday, May 12, 2024
HomeIndiaചന്ദ്രയാന്‍-3 വിക്ഷേപണ വാഹനവുമായി സംയോജിപ്പിച്ചു

ചന്ദ്രയാന്‍-3 വിക്ഷേപണ വാഹനവുമായി സംയോജിപ്പിച്ചു

ബംഗളൂരു: ഇന്ത്യൻ സ്പേസ് റിസര്‍ച് ഓര്‍ഗനൈസേഷൻ (ഐ.എസ്.ആര്‍.ഒ) ചന്ദ്രയാൻ-3 ബഹിരാകാശ പേടകത്തെ വിക്ഷേപണവാഹനമായ എല്‍.വി.എം 3മായി കൂട്ടിച്ചേര്‍ത്തു.

ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിലാണ് സംയോജനം നടന്നത്.

ചന്ദ്രയാൻ-3 ദൗത്യം ജൂലൈ 13നും 19നുമിടയില്‍ നടക്കുമെന്ന് ഐ.എസ്.ആര്‍.ഒ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. 13നാണ് സാധ്യത. ലാന്‍ഡര്‍ മൊഡ്യൂള്‍, പ്രൊപല്‍ഷന്‍ മൊഡ്യൂള്‍, റോവര്‍ എന്നിവയാണ് ചന്ദ്രയാൻ മൂന്നിന്റെ ഘടകങ്ങള്‍. ഉപഗ്രഹം (ഓര്‍ബിറ്റര്‍) ഉണ്ടാവില്ല.

3900 കിലോഗ്രാമാണ് പേടകത്തിന്റെ ആകെ ഭാരം. ലാന്‍ഡര്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്തി റോവറിനെ ചന്ദ്രോപരിതലത്തില്‍ ഇറക്കുകയും റോവര്‍ അവിടെ ശാസ്ത്രീയ പഠനങ്ങള്‍ നടത്തുകയും ചെയ്യും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular