Tuesday, May 21, 2024
HomeIndiaപഞ്ചാബ് പിടിക്കാന്‍ അമരീന്ദര്‍ കോണ്‍ഗ്രസിനെ തകര്‍ക്കുക ലക്ഷ്യം; കൂട്ടുകൂടാന്‍ ബിജെപി

പഞ്ചാബ് പിടിക്കാന്‍ അമരീന്ദര്‍ കോണ്‍ഗ്രസിനെ തകര്‍ക്കുക ലക്ഷ്യം; കൂട്ടുകൂടാന്‍ ബിജെപി

പഞ്ചാബ്  പിടിച്ചെടുക്കാന്‍ അമരീന്ദര്‍സിംഗ്.  ബിജെപിയുമായി കൂട്ടുകൂടി കോണ്‍ഗ്രസിനെ തകര്‍ക്കുകയാണ് ലക്ഷ്യം. ഈ  ലക്ഷ്യം മു്‌നനില്‍ കണ്ടു കളി തുടങ്ങി കഴിഞ്ഞു. സിനിമയില്‍ പറയുന്നതു പോലെ ചില കളികള്‍ കാണാനും  ചില കളികള്‍ കളിക്കാനും എത്തുകയാണ് അമരീന്ദര്‍സിംഗ്. സ്വന്തം രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനം ഉടനന്നെന്ന് പഞ്ചാബ് മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ്.

പഞ്ചാബില്‍ ബിജെപിയുമായി സഹകരിക്കാന്‍ അമരീന്ദര്‍ സിംഗ് ഉപാധി വെച്ചു. കര്‍ഷക സമരം കേന്ദ്രം ഒത്തുതീര്‍പ്പാക്കിയാല്‍ സഹകരിക്കുമെന്നാണ് അമരീന്ദര്‍ സിംഗിന്റെ വാഗ്ദാനം. കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിച്ചാല്‍ വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപിയുമായി സീറ്റ് ധാരണയുണ്ടാകുമെന്നും അമരീന്ദര്‍ സിംഗ് അറിയിച്ചു.പുതിയ പാര്‍ട്ടി രൂപീകരണത്തിനുള്ള അമരീന്ദര്‍ സിംഗിന്റെ ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണ്.

ഇരുപത് എംഎല്‍എമാരുടെ പിന്തുണയാണ് അമരീന്ദര്‍ സിംഗ് അവകാശപ്പെടുന്നത്. കഴിഞ്ഞ മാസം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ കണ്ട അമരീന്ദര്‍ കര്‍ഷകസമരം ഒത്തുതീര്‍പ്പാക്കാന്‍ അദ്ദേഹവുമായി ചര്‍ച്ച നടത്തിയതായി വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രി സ്ഥാനം രാജിവച്ച ശേഷം എഐസിസി നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച അമരീന്ദര്‍ സിംഗിനെ അനുനയിപ്പിക്കാനുള്ള ഒരു വശത്ത് ഹൈക്കമാന്‍ഡ് ഇപ്പോഴും തുടരുകയാണ്.

അദിത്യവര്‍മ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular