Friday, May 3, 2024
HomeKeralaകൊറിയ ഓപ്പണ്‍: സിന്ധുവിന് പിന്നാലെ പ്രണോയിയും പുറത്ത്

കൊറിയ ഓപ്പണ്‍: സിന്ധുവിന് പിന്നാലെ പ്രണോയിയും പുറത്ത്

സോള്‍: കൊറിയ ഓപ്പണില്‍ നിന്ന് പുറത്തായി ഇന്ത്യൻ ബാഡ്മിറ്റണ്‍ താരം എസ്.എച്ച്‌ പ്രണോയ്. അഞ്ചാം സീഡായ ഇന്ത്യൻ താരം ലോക റാങ്കിംഗില്‍ 18-ാം സ്ഥാനത്തുളള ലീ ചുക് യുവിനോട് മലയാളി താരം രണ്ടാം റൗണ്ടിലാണ് പരാജയപ്പെട്ടത്.

മൂന്ന് ഗെയിം നീണ്ട പോരാട്ടത്തില്‍ താരം തിരിച്ചുവരാൻ ശ്രമിച്ചെങ്കിലും വിജയം കൈകലാക്കാൻ സാധിച്ചില്ല. ആദ്യ ഗെയിം 21-15 ന് സ്വന്തമാക്കിയ പ്രണോയ് പിന്നീടുളള സെറ്റുകളിലാണ് പിന്നോട്ട് പോയത്. സ്‌കോര്‍ 21-15, 19-21, 18-21.

അതേസമയം ഇന്ത്യൻ താരം പിവി സിന്ധുവും ഇന്നലെ ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായിരുന്നു. ചൈനീസ് തായ്‌പേയിയുടെ പായു പോ ആണ് സിന്ധുവിനെ അട്ടിമറിച്ച്‌ വിജയം സ്വന്തമാക്കിയത്. ഈ വര്‍ഷം ആറാമത്തെ ടൂര്‍ണമെന്റിലാണ് സിന്ധു ആദ്യ റൗണ്ടില്‍ പുറത്താകുന്നത്. സ്‌കോര്‍ 18-21, 21-10, 13-21. പുതിയ പരിശീലകൻ മലേഷ്യയുടെ മുഹമ്മദ് ഹഫീസ് ഹാഷിമിന് കീഴിലുളള സിന്ധുവിന്റെ ആദ്യ ടൂര്‍ണമെന്റായിരുന്നു ഇത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular