Wednesday, May 8, 2024
HomeKerala16 മണിക്കൂറിനുള്ളില്‍ കേരളത്തില്‍ എവിടെയും എന്തും ഇനി കെഎസ്‌ആര്‍ടിസി എത്തിക്കും

16 മണിക്കൂറിനുള്ളില്‍ കേരളത്തില്‍ എവിടെയും എന്തും ഇനി കെഎസ്‌ആര്‍ടിസി എത്തിക്കും

നി കെഎസ്‌ആർടിസി വഴി സമ്മാനാവോ പൂക്കളോ എന്തും കൊടുത്തു വിടാം വെറും 16 മണിക്കൂറിനകം സാധനം ആളിന്റെ കയ്യിലെത്തും ഈഡൻ ഇവർ പറയുന്നത് .കെഎസ്‌ആർടിസി കൊറിയർ സർവീസ് തുടങ്ങുകയാണ് .

ടിക്കറ്റേതര വരുമാനം വർധിപ്പിക്കുന്നതിന്റെ ഭാഗമായി കെഎസ്‌ആർടിസി നേരിട്ട് നടപ്പിലാക്കുന്ന തപാല്‍ വിനിമയ സംവിധാനമാണിത്. താഴ്ന്ന നിരക്കില്‍ കേരളത്തിലെവിടെയും 16 മണിക്കൂറിനകം കൊറിയർ എത്തിക്കുമെന്നാണ് വാഗ്ദാനം. നിലവില്‍ സർവീസ് നടത്തുന്ന കെഎസ്‌ആർടിസി ബസ്സുകള്‍ മുഖേനയാണ് കൊറിയർ കൈമാറുന്നത്. വൈകാതെ എല്ലാ ഡിപ്പോകളിലും 24 മണിക്കൂറും കൊറിയർ സേവനം ലഭ്യമാക്കും.പ്രതിസന്ധിയില്‍ നിന്നും കരകയറാനുള്ള കെഎസ്‌ആർടിസിയുടെ പരിശ്രമങ്ങളുടെ ഭാഗമായി, പുതിയ വരുമാന സാധ്യതകള്‍‌ ലക്ഷ്യമിട്ട് ആരംഭിച്ച കൊറിയർ ആൻഡ് ലോ‌ജിസ്റ്റിക്സ് സേവനം ക്ലിക്കാവുന്നു. ഒരുവശത്ത് നഷ്ടങ്ങളുടെ കണക്കുകള്‍ മാത്രം നിരത്തുമ്ബോഴാണ് കെഎസ്‌ആർടിസിയുടെ പാർസല്‍ സർവീസില്‍ നിന്നും ലക്ഷങ്ങള്‍ വരുമാനം നേടുന്നതിന്റെ വിജയഗാഥ പുറത്തുവരുന്നത്.
കെഎസ്‌ആർടിസിയുടെ വരുമാന കുതിപ്പ് ഇങ്ങനെ ..16 മണിക്കൂറിനുള്ളില്‍ കേരളത്തില്‍ എവിടെയും പാർസല്‍ എത്തിക്കുമെന്നാണ് കെഎസ്‌ആർടിസി കൊറിയറിന്റെ വാഗ്ദാനം. സംസ്ഥാനത്ത് 48 ഡിപ്പോകളിലാണ് കൊറിയർ സേവനം ഇപ്പോള്‍ ആരംഭിച്ചിരിക്കുന്നത്. ഡിപ്പോയില്‍ നിന്നും ഡിപ്പോയിലേക്ക് മാത്രമായാണ് നിലവില്‍ കൊറിയർ സേവനം. 200 കിലോമീറ്ററിനുള്ളില്‍ 25 ഗ്രാം പാക്കറ്റിന് 30 രൂപയാണ് കൊറിയർ ചാർജ് ഈടാക്കുക..
കെഎസ്‌ആർടിസിയുടെ കൊറിയർ വിഭാഗത്തിന്റെ മൊത്തം വരുമാനം ഒരു കോടിയി‌ലേക്ക് മുന്നേറുകയാണ്. 2023 ജൂണ്‍ 15ന് ആരംഭിച്ച ഈ സേവന വിഭാഗത്തില്‍ നിന്നും കോ‌ർപറേഷന് ഇതുവരെ ലഭിച്ചത് 92.63 ലക്ഷം രൂപയാണ്. പ്രതിദിനം 53,000 രൂപയുടെ ശരാശരി വരുമാനമാണ് പുതിയ സംരംഭത്തില്‍ നിന്നും രേഖപ്പെടുത്തുന്നത്. നിലവിലെ രീതിയില്‍ കണക്കുകൂട്ടിയാല്‍, ഡിസംബറോടെ കൊറിയർ വിഭാഗത്തിന്റെ മൊത്ത വരുമാനം ഒരു കോടിയാകുമെന്നാണ് നിഗമനം.അതേസമയം മാസക്കാലയളവിലെ കണക്ക് നോക്കിയാല്‍ പദ്ധതി ആരംഭിച്ചതിനുശേഷം ഏറ്റവും കൂടുതല്‍ വരുമാനം നേടാനായത് ഇക്കഴിഞ്ഞ ഒക്ടോബർ മാസത്തിലായിരുന്നു. 24.57 ലക്ഷം രൂപ. കൊറിയർ പദ്ധതി ആരംഭിച്ച ജൂണ്‍ മാസത്തില്‍ കേവലം 1.91 ലക്ഷം രൂപ മാത്രമായിരുന്നു വരുമാനം. എന്നിരുന്നാലും പിന്നീട് ഇങ്ങോട്ട് വരുമാനത്തില്‍ ക്രമാനുഗതമായ വളർച്ച കാണാം. ജൂലൈയില്‍ 9.56 ലക്ഷവും ഓഗസ്റ്റില്‍ 16.87 ലക്ഷവും സെപ്റ്റംബറില്‍ 17.97 ലക്ഷവുമായിരുന്നു വരുമാനം. നവംബർ ഒന്നു മുതല്‍ 23 വരുയുള്ള കണക്ക് പ്രകാരം 21.72 ലക്ഷം രൂപയും നേടിയിട്ടുണ്ട്. കൊറിയർ അയക്കുന്നതിന് ദിവസം മുഴുവനും സേവനം നല്‍കുന്ന 12 സെന്ററുകളാണ് ഇപ്പോഴുള്ളത്. 11 എണ്ണം കേരളത്തിലും ഒരെണ്ണം തമിഴ്നാട്ടിലുമായാണ് പ്രവർത്തനം. തിരുവനന്തപുരം, കൊല്ലം, കൊട്ടാരക്കര, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, കോഴിക്കോട്, സുല്‍ത്താൻബത്തേരി, കണ്ണൂർ, കാസ‌ർകോട്, കോയമ്ബത്തൂർ എന്നിവിടങ്ങളിലാണ് 24 മണിക്കൂറും കൊറിയർ സേവനം ലഭ്യമാക്കിയിരിക്കുന്നത്. അതുപോലെ സംസ്ഥാനമെമ്ബാടും ഡിപ്പോകളും ജീവനക്കാരും ബസ് സർവീസും ഉള്ളതിനാല്‍ പുതിയ സേവനവിഭാഗം ആരംഭിക്കുന്നതിന് കെഎസ്‌ആർടിസിക്ക് അധിക ചെലവു വന്നില്ലെന്നതും സഹായകരമായി.നിലവില്‍ നല്‍കുന്ന പാർസല്‍ സേവനങ്ങള്‍ക്ക് പുറമെ പച്ചക്കറികള്‍, പൂക്കള്‍, തുണിത്തരങ്ങള്‍ എന്നിങ്ങനെയുള്ള സാധനങ്ങളും കൊറിയർ മുഖേന എത്തിക്കാനുള്ള പദ്ധതി കെഎസ്‌ആർടിസി ഗൗരവതരമായി ആലോചിക്കുന്നു. കൂടാതെ കേരളത്തിന് പുറത്ത് കൂടുതല്‍ കൊറിയർ സെന്ററുകള്‍ തുടങ്ങാനും നീക്കമുണ്ട്. നിലവില്‍ കോയമ്ബത്തൂരും നാഗർകോവിലിലുമാണ് സെന്ററുകള്‍ പ്രവർത്തിക്കുന്നത്.ഇതിനുപുറമെ ബെംഗളൂരുവിലും തെങ്കാശിയിലും സെന്റർ ആരംഭിക്കാൻ ശ്രമം നടക്കുന്നു. ഇതോടെ കെഎസ്‌ആർടിസി കൊറിയർ വിഭാഗത്തിന്റെ വരുമാനം ഉയരുമെന്നാണ് പ്രതീക്ഷ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular