Monday, May 20, 2024
HomeKeralaകുളച്ചല്‍ വിജയ യോദ്ധാവിന്റെ പ്രതിമ ഗവര്‍ണര്‍ അനാച്ഛാദനം ചെയ്തു

കുളച്ചല്‍ വിജയ യോദ്ധാവിന്റെ പ്രതിമ ഗവര്‍ണര്‍ അനാച്ഛാദനം ചെയ്തു

തിരുവനന്തപുരം: കുളച്ചല്‍ വിജയ യോദ്ധാവിന്റെ പ്രതിമ പാങ്ങോട് മിലിട്ടറി സ്‌റ്റേഷനിലെ കുളച്ചല്‍ യുദ്ധസ്മാരകത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ അനാച്ഛാദനം ചെയ്തു.

കുളച്ചല്‍ യുദ്ധത്തില്‍ ജന്മനാടിന് വേണ്ടി പോരാടിയ അറിയപ്പെടാത്ത എല്ലാ വീര യോദ്ധാക്കളെ പ്രതിനിധീകരിച്ച്‌ വിജയ യോദ്ധാവിന്റെ പ്രതിമ സ്ഥാപിച്ചതില്‍ സൈനിക കേന്ദ്രത്തെ ഗവര്‍ണര്‍ അഭിനന്ദിച്ചു.

പാങ്ങോട് മിലിട്ടറി സ്റ്റേഷനില്‍ നടന്ന കുളച്ചല്‍ ദിനാചരണത്തോടനുബന്ധിച്ചാണ് പ്രതിമ സ്ഥാപിച്ചത്. അനാച്ഛാദനം ചെയ്തത് വെറുമൊരു പ്രതിമയല്ലെന്നും, 1741 ഓഗസ്റ്റ് 10-ന് തിരുവിതാംകൂര്‍ നാട്ടുരാജ്യത്തിലെ സൈന്യവും ജനങ്ങളും വിദേശ ശക്തിക്കെതിരെ തന്ത്രപരമായ നീക്കങ്ങളിലൂടെയും ധീരതയിലൂടെയും നേടിയെടുത്ത മഹത്തായ വിജയത്തിന്റെ പ്രതീകമാണെന്നും ഗവര്‍ണര്‍ പറഞ്ഞു.

1741 ജൂലൈ 31 ന് തിരുവിതാംകൂറും ഡച്ച്‌ ഈസ്റ്റ് ഇന്ത്യ കമ്ബനിയും തമ്മില്‍ നടന്ന പോരാട്ടമാണ് കുളച്ചല്‍ യുദ്ധം. മത്സ്യത്തൊഴിലാളികളുടെ സഹായത്തോടെ നടത്തിയ നിര്‍ണായകമായ ഈ യുദ്ധത്തിലെ തോല്‍വിയിലൂടെ ഡച്ചുകാര്‍ക്ക് ഇന്ത്യയിലെ കോളനികളുടെ ആധിപത്യം നഷ്ടമായി. ഇന്ത്യയില്‍ വിദേശ നാവികസേനയോടേറ്റു മുട്ടി വിജയിച്ച ആദ്യത്തെ യുദ്ധം ഇതായിരുന്നു.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular