Wednesday, May 8, 2024
HomeCinemaനൂറിന്‍ ഷെറീഫും ഫാഹിം സഫറും വിവാഹിതരായി

നൂറിന്‍ ഷെറീഫും ഫാഹിം സഫറും വിവാഹിതരായി

താരങ്ങളായ നൂറിൻ ഷെറീഫും ഫാഹിം സഫറും വിവാഹിതരായി. നൂറിനും ഫാഹിമും ഏറെ നാളുകളായി സുഹൃത്തുക്കളാണ്. വര്‍ഷങ്ങള്‍ നീണ്ട സൗഹൃദം പ്രണയമായി മാറുകയായിരുന്നു.

ഒമര്‍ ലുലു സംവിധാനം ചെയ്ത 2017ല്‍ പുറത്തിറങ്ങിയ ‘ചങ്ക്‌സ്’ എന്ന ചിത്രത്തിലൂടെയായിരുന്നു നൂറിന്റെ അരങ്ങേറ്റം. ചിത്രത്തില്‍ ബാലു വര്‍ഗീസിന്റെ സഹോദരിയുടെ വേഷമാണ് നൂറിൻ അവതരിപ്പിച്ചത്. പിന്നീട് ഒമര്‍ ലുലു തന്നെ സംവിധാനം ചെയ്ത ‘ഒരു അഡാര്‍ ലവ്’ എന്ന ചിത്രത്തില്‍ ഗാദാ ജോണ്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. ഈ ചിത്രമാണ് നൂറിനെ ഏറെ ശ്രദ്ധേയയാക്കിയത്. ധമാക്ക, വിധി എന്നിവയാണ് നൂറിന്റെ മറ്റു പ്രധാന ചിത്രങ്ങള്‍.

മലയാളസിനിമയില്‍ തിരക്കഥാകൃത്തും അഭിനേതാവുമായി ശ്രദ്ധ നേടുകയാണ് ഫാഹിം സഫര്‍. അഹമ്മദ് കബീര്‍ സംവിധാനം ചെയ്ത ‘മധുരം’ എന്ന ചിത്രത്തിന്റെ തിരക്കഥയും ഫാഹിമിന്റെതായിരുന്നു. പതിനെട്ടാം പടി, ജൂണ്‍, ത്രിശങ്കു തുടങ്ങിയ ചിത്രങ്ങളിലും ഫാഹിം അഭിനയിച്ചിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular