Saturday, May 18, 2024
HomeUncategorizedറഷ്യന്‍ മിസൈല്‍ ആക്രമണം: യുക്രെയ്നിലെ 214 വര്‍ഷം പഴക്കമുള്ള പള്ളിയ്ക്ക് കേടുപാട്

റഷ്യന്‍ മിസൈല്‍ ആക്രമണം: യുക്രെയ്നിലെ 214 വര്‍ഷം പഴക്കമുള്ള പള്ളിയ്ക്ക് കേടുപാട്

ഷ്യന്‍ ആക്രമണത്തിനിടെ യുക്രെയ്നിലെ 214 വര്‍ഷം പഴക്കമുള്ള ഓര്‍ത്തഡോക്‌സ് പള്ളിയ്ക്ക് കേടുപാടുകള്‍ സംഭവിച്ചതായി റിപ്പോര്‍ട്ട്.

തുറമുഖ നഗരമായ ഒഡേസയിലുള്ള പള്ളിയ്ക്കാണ് റഷ്യന്‍ മിസൈല്‍ ആക്രമണത്തില്‍ കേടുപാടുകള്‍ സംഭവിച്ചതെന്ന് യുക്രെയ്ന്‍ സാംസ്‌കാരിക മന്ത്രാലയം അറിയിച്ചു. നിരവധി ചരിത്ര സ്മാരകങ്ങളാണ് റഷ്യന്‍ അധിനിവേശത്തില്‍ തകര്‍ന്നതെന്നും മന്ത്രാലയം അറിയിച്ചു.

ഒഡേസയിലെ ഏറ്റവും വലിയ പള്ളിയാണ് ആക്രമണത്തില്‍ തകര്‍ന്നത്. 1809ലാണ് ഈ കത്തീഡ്രല്‍ നിര്‍മ്മിച്ചത്. 1936ലെ സോവിയറ്റ് അധിനിവേശ കാലത്തും പള്ളിയ്ക്ക് നേരെ ആക്രമണമുണ്ടായിരുന്നു. അതിന് ശേഷം പള്ളി നവീകരിക്കുകയും ചെയ്തിരുന്നു. ഒഡേസ നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന കത്തീഡ്രലാണിത്. യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയിലും പള്ളി ഇടം നേടിയിട്ടുണ്ട്.

റഷ്യന്‍ ആക്രമണത്തില്‍ നിരവധി കാറുകളും തകര്‍ന്നിട്ടുണ്ട്. കെട്ടിടങ്ങളുടെ മേല്‍ക്കൂരകളും ജനാലകളും തകര്‍ന്നുവെന്നും യുക്രെയ്ൻ ഓപ്പറേഷണല്‍ കമാന്‍ഡര്‍ അറിയിച്ചു.

നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിള്ളലുകള്‍ വീണിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ വൈദ്യുതി ബന്ധം താറുമാറായി. ഇത് പൊതു ഗതാഗത സംവിധാനത്തെ ബാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ കത്തീഡ്രല്‍ ലക്ഷ്യമിട്ടല്ല തങ്ങള്‍ ആക്രണമണം നടത്തിയത് എന്ന് റഷ്യന്‍ പ്രതിരോധ മന്ത്രാലയം പ്രതികരിച്ചു. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സ്ഥലങ്ങള്‍ ലക്ഷ്യമിട്ടായിരുന്നു ആക്രമണം എന്നും മന്ത്രാലയം അറിയിച്ചു.

അതേസമയം ആക്രമണത്തെ അപലപിച്ച്‌ യുക്രെയ്ന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ സെലന്‍സ്‌കി രംഗത്തെത്തി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular