Sunday, May 5, 2024
HomeCinemaകമലിന്റെ വിവേകാനന്ദന്‍ വൈറലാണ് - പൂര്‍ത്തിയായി

കമലിന്റെ വിവേകാനന്ദന്‍ വൈറലാണ് – പൂര്‍ത്തിയായി

ലയാള സിനിമക്ക് ഓര്‍ത്തു വയ്ക്കാൻ ഒരു പിടി നല്ല ചിത്രങ്ങള്‍ ഒരുക്കിയ ഭാവനാസമ്ബന്നനായ സംവിധായകൻ കമല്‍ സംവിധാനം ചെയ്യുന്ന വിവേകാനന്ദൻ വൈറലാണ് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം തൊടുപുഴ കൊച്ചി എന്നിവിടങ്ങളിലായി പൂര്‍ത്തിയായിരിക്കുന്നു.’ നെടിയത്ത് പ്രൊഡക്ഷൻസിൻ്റെ ബാനറില്‍ നസീബ് നെടിയത്ത്, ഷെല്ലി രാജ് എന്നിവരാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.

കാലിക പ്രാധാന്യമുള്ള ഒരു പ്രമേയം എല്ലാ വിഭാഗങ്ങള്‍ക്കും ഒരുപോലെ ആസ്വദിക്കാവുന്ന രീതിയില്‍ ക്ലീൻ എൻ്റെര്‍ടൈന റായി അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ.

സര്‍ക്കാര്‍ ജീവനക്കാരനായ വിവേകാനന്ദൻ എന്ന ചെറുപ്പക്കാരൻ്റെ ജീവിതത്തിലൂടെയാണ് ഈ ചിത്രത്തിൻ്റെ കടന്നുവരവ്. വിവേകാനന്ദൻ്റെ ജീവിതത്തിലേക്ക് പലരീതി കളിലും സാഹചര്യങ്ങളില്ലമായി അഞ്ചു സ്ത്രീകള്‍ കടന്നു വരുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് തികച്ചും സറ്റയറിലൂടെ അവതരിപ്പിക്കുന്നത്. ഷൈൻ ടോം ചാക്കോയാണ് ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രമായ വിവേകാനന്ദനെ അവതരിപ്പിക്കുന്നത്.

ജോണി ആൻ്റെണി. സിദ്ധാര്‍ത്ഥ് ശിവ ,വിനീത് തട്ടില്‍, ഗ്രേസ് ആൻ്റണി, സാ സ്വിക, മെറീനാ മൈക്കിള്‍, മാലാ പാര്‍വ്വതി, സ്മിനു സിജോ, ശരത് സഭാ .നിയാസ് ബക്കര്‍ ,റിയാസ് (മറിമായം ഫെയിം) സി നോജ് വര്‍ഗീസ് മജീദ് അനുഷ മോഹൻ, രാധാ ഗോമതി,എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular