Friday, May 3, 2024
HomeIndiaമണിപ്പൂര്‍ സംഘര്‍ഷം: കുടിയേറ്റക്കാരെ തിരിച്ചറിയാന്‍ പ്രത്യേക നടപടി, ബയോമെട്രിക് വിവരങ്ങള്‍ ഉടന്‍ ശേഖരിക്കും

മണിപ്പൂര്‍ സംഘര്‍ഷം: കുടിയേറ്റക്കാരെ തിരിച്ചറിയാന്‍ പ്രത്യേക നടപടി, ബയോമെട്രിക് വിവരങ്ങള്‍ ഉടന്‍ ശേഖരിക്കും

ണിപ്പൂര്‍ സംഘര്‍ഷ പശ്ചാത്തലത്തില്‍ കുടിയേറ്റക്കാരെ തിരിച്ചറിയാൻ പ്രത്യേക നടപടികളുമായി അധികൃതര്‍. റിപ്പോര്‍ട്ടുകള്‍ പ്രകാരം, മ്യാൻമര്‍ അടക്കമുള്ള രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് പ്രവേശിക്കുന്നവരുടെ ബയോമെട്രിക് വിവരങ്ങള്‍ സ്വീകരിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

ഇത്തരത്തില്‍ അനധികൃതമായി അതിര്‍ത്തി കടന്നെത്തുന്നവരെ ‘നെഗറ്റീവ് ബയോമെട്രിക് ലിസ്റ്റില്‍’ ഉള്‍പ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്. ഇതോടെ, ഈ ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്ക് പിന്നീട് ഇന്ത്യൻ പൗരനാകാൻ സാധിക്കുകയില്ല.

മണിപ്പൂരില്‍ മെയ്തെയ്, കുംക്കി വിഭാഗങ്ങള്‍ക്കിടയില്‍ അക്രമങ്ങള്‍ നടക്കുന്നതിനിടയാണ് നടപടി ശക്തമാക്കുന്നത്. മ്യാൻമര്‍ അതിര്‍ത്തിയില്‍ നിന്ന് അനധികൃതമായി ഇന്ത്യയിലേക്ക് കുടിയേറിയ കുംക്കി ഗോത്ര വിഭാഗക്കാര്‍ മണിപ്പൂരിലെ വനഭൂമി കൈവശപ്പെടുത്തിയിട്ടുണ്ടെന്നാണ് മെയ്തെയ് വിഭാഗക്കാരുടെ ആരോപണം. നിലവില്‍, ഇന്ത്യ-മ്യാൻമര്‍ അതിര്‍ത്തിയിലെ മതില്‍ നിര്‍മ്മാണം അന്തിമ ഘട്ടത്തിലാണ്. അതിര്‍ത്തിയിലെ മതില്‍ നിര്‍മ്മാണം ദുരിതഗതിയില്‍ തന്നെ പൂര്‍ത്തിയാക്കണമെന്ന് പദ്ധതി ഏറ്റെടുത്തിരിക്കുന്ന ഏജൻസികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular