Friday, May 17, 2024
HomeIndiaമണ്‍സൂണ്‍ കാത്തിരിക്കുകയാണോ? സ്ഥിരമായി മഴ പെയ്യുന്ന ചില സ്ഥലങ്ങളുണ്ട്

മണ്‍സൂണ്‍ കാത്തിരിക്കുകയാണോ? സ്ഥിരമായി മഴ പെയ്യുന്ന ചില സ്ഥലങ്ങളുണ്ട്

ചൂട് കാരണം പൊറുതിമുട്ടിയ മലയാളികള്‍ മണ്‍സൂണ്‍ മഴക്കാലത്തിനായി കാത്തിരിക്കുകയാണ്. ഈ സീസണിലാണ് ഏവരുടെയും ഗൃഹാതുരതകളും മറ്റും ഉണരുന്നത്.

പുതുമഴയുടെ ഗന്ധവും മഴതുള്ളികളുടെ താളവും പ്രകൃതിയുടെ നനവും തുടങ്ങി ഇത്രയേറെ ആനന്ദം പകരുന്ന വേറെ ഏത് സീസണുണ്ട്‌ ? വെന്തുരുകുന്ന വേനല്‍ക്കാലത്ത് തുടങ്ങുന്ന ഒരു കാത്തിരിപ്പുണ്ട്. കോരിച്ചൊരിയുന്ന മഴയത്ത് പുതച്ചുമൂടി കിടക്കാൻ ഉള്ളൊരു കാത്തിരിപ്പ്. പക്ഷേ, ചില നാടുകളില്‍ ഇങ്ങനെയൊരു കാത്തിരിപ്പ് അത്ര വലിയ സംഭവമൊന്നുമല്ല. മാത്രമല്ല എന്തും സ്ഥിരമായി കണ്ടാല്‍ ആവർത്തന വിരസത ഉണ്ടാകുമെന്നതും ഒരു കാര്യമാണ്. ഇവിടങ്ങളില്‍ സദാസമയവും മഴയാണെന്നതാണ് കാരണം. ഇക്കൂട്ടത്തില്‍ ഏറ്റവും പ്രസിദ്ധമായത് ചിറാപ്പുഞ്ചിയും മൗസിന്റ്രവുമാണ്.

ഇന്ത്യൻ സംസ്ഥാനമായ മേഘാലയയിലെ ഈ ചെറുപട്ടണങ്ങള്‍ ലോകമെങ്ങും പ്രസിദ്ധിയാർജിച്ചത് ലോകത്ത് ഏറ്റവും മഴ പെയ്യുന്ന പ്രദേശങ്ങള്‍ എന്ന നിലയിലാണ്. മൗസിന്റ്രത്താണ് ഏറ്റവും കൂടുതല്‍ മഴ. ഒരു വർഷം 111.81 സെന്റിമീറ്റർ മഴയാണ് ഇവിടെ പെയ്യുന്നത്. ഇന്ത്യയുടെ ദേശീയ ശരാശരിയേക്കാള്‍ 10 മടങ്ങ് കൂടുതല്‍. ചിറാപ്പുഞ്ചി തൊട്ടുപിന്നാലെയുണ്ട്, പ്രതിവർഷം 111.77 സെന്റിമീറ്റർ മഴ ഇവിടെ പെയ്യും. ഇരു സ്ഥലങ്ങളും തമ്മില്‍ 15 കിലോമീറ്റർ ദൂരമേയുള്ളൂ. ബംഗാള്‍ ഉള്‍ക്കടലിലെ കാലാവസ്ഥാ സാഹചര്യങ്ങളാണ് ഈ സ്ഥലങ്ങളില്‍ കനത്ത മഴപ്പെയ്ത്തിനു കാരണമാകുന്നത്.

തെക്കൻ അമേരിക്കയിലെ കൊളംബിയയുടെ നഗരമായ ക്വിബ്‌ഡോ ഒരു മഴനഗരമാണ്. പ്രതിവർഷം 73 സെന്റിമീറ്ററിലധികമാണ് ഇവിടത്തെ മഴപ്പെയ്ത്ത്. പഴയകാലത്ത് അടിമക്കച്ചവട കേന്ദ്രമായിരുന്ന ഈ നഗരത്തിനു ചുറ്റും നിബിഡമായ മഴക്കാടുകളാണ്. ഒന്നേകാല്‍ ലക്ഷം ആളുകള്‍ ഇവിടെ താമസിക്കുന്നു. ഇവിടെ ചില മാസങ്ങളില്‍ എല്ലാ ദിവസങ്ങളിലും ഘോരമഴയാണ്. വെള്ളം വെള്ളം സർവത്ര, തുള്ളി കുടിക്കാനില്ല എന്നു പറയുന്നതു പോലെയാണു ക്വിബ്‌ഡോയുടെ കാര്യം. കനത്ത മഴപ്പെയ്ത്ത് ഉണ്ടെങ്കിലും ശുദ്ധജലത്തിന്റെ അഭാവം വലിയൊരു പ്രതിസന്ധിയാണ്. പണക്കാരായ ആളുകള്‍ മിനറല്‍ വാട്ടർ വാങ്ങി ഉപയോഗിക്കും. അല്ലാത്തവർ മഴവെള്ളം ശേഖരിച്ച്‌ ചൂടാക്കിയാണ് ഉപയോഗിക്കുന്നത്.

ക്വിബ്‌ഡോയ്ക്ക് അടുത്തുള്ള ടൂടെൻഡോ എന്ന സ്ഥലം കൊളംബിയയിലെ ചിറാപ്പുഞ്ചിയാണ്. പ്രതിവർഷം 117.70 സെന്‌റിമീറ്റർ മഴ ഇവിടെ പെയ്യുന്നു. ലോകത്ത് ഏറ്റവും കൂടുതല്‍ മഴ പെയ്യുന്ന തലസ്ഥാന നഗരം ആഫ്രിക്കൻ രാജ്യമായ ലൈബീരിയയുടെ തലസ്ഥാനമായ മൊണ്‍റോവിയയാണ്. തുറമുഖ നഗരമായ ഇവിടെ പ്രതിവർഷം 100 സെന്‌റിമീറ്റർ മഴ പെയ്യുന്നു. മഴക്കാല സീസണ്‍ എത്തിയാല്‍ ഈ നഗരത്തിലെ റോഡുകളൊക്കെ പുഴകളായി മാറും. ആകെ ദുസ്സഹമാകും.

ആഫ്രിക്കയിലെ ഏറ്റവും നനഞ്ഞ പ്രദേശം ഇക്വിറ്റോറിയല്‍ ഗയാനയിലെ ബയോകോ ദ്വീപിലുള്ള സാൻ അന്റോണിയോ ഡി ഉറാക്കയാണ്. പ്രതിവർഷം 104.50 സെന്റിമീറ്റർ മഴയാണ് ഇവിടെ പെയ്യുന്നത്.ആഫ്രിക്കയില്‍ കാമറൂണ്‍ എന്ന രാജ്യത്തു സ്ഥിതി ചെയ്യുന്ന മൗണ്ട് കാമറൂണ്‍ പർവതത്തിനു ചുറ്റും കനത്തമഴയാണ്, പ്രതിവർഷം 102.99 സെന്‌റിമീറ്റർ.

ഹവായിലെ ഏറ്റവും വലിയ നഗരമായ ഹിലോയാണ് യുഎസില്‍ ഏറ്റവും കൂടുതല്‍ മഴ പെയ്യുന്ന നഗരം.പ്രതിവർഷം 35 സെന്‌റീമീറ്ററാണ് ഇവിടെ മഴപ്പെയ്ത്ത്. ഹവായിലെ തന്നെ കുകുയി, മൗണ്ട് വയലേലേ, ബിഗ് ബോഗ് എന്നീ പ്രദേശങ്ങളിലും കനത്ത മഴ പെയ്യുന്ന സ്ഥലങ്ങളാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular