Saturday, May 18, 2024
HomeKeralaജനാധിപത്യവാദികളുടെ ഗാനം നിരോധിക്കാന്‍ വിസമ്മതിച്ച്‌ ഹോങ്കോംഗ് കോടതി

ജനാധിപത്യവാദികളുടെ ഗാനം നിരോധിക്കാന്‍ വിസമ്മതിച്ച്‌ ഹോങ്കോംഗ് കോടതി

ഹോങ്കോംഗ്: ഹോങ്കോംഗില്‍ ജനാധിപത്യ പ്രക്ഷോഭകരുടെ ഗാനം ഇന്‍റര്‍നെറ്റില്‍ നിരോധിക്കണമെന്ന സര്‍ക്കാര്‍ ആവശ്യം കോടതി തള്ളി.
‘ഹോങ്കോംഗിനു മഹത്വം’ എന്നു തുടങ്ങുന്ന ഗാനം നിരോധിക്കുന്നത് അഭിപ്രായസ്വാതന്ത്ര്യം ഹനിക്കലാകുമെന്നു കോടതി ചൂണ്ടിക്കാട്ടി.

പ്രതിഷേധ പ്രകടനങ്ങളിലും കായികവേദികളിലും ജനാധിപത്യവാദികള്‍ ഈ ഗാനം പാടാറുണ്ട്. ഹോങ്കോംഗിനെ വരുതിയിലാക്കാനുള്ള ചൈനീസ് ഭരണകൂടത്തിന്‍റെ ശ്രമങ്ങളുടെ ഭാഗമായിട്ടാണു ഗാനം നിരോധിക്കാൻ നീക്കമാരംഭിച്ചത്.

വിദ്യാലയങ്ങളില്‍ ഗാനമാലപിക്കരുതെന്ന നിര്‍ദേശം 2020ല്‍ പുറപ്പെടുവിച്ചിരുന്നു. ഇന്‍റര്‍നെറ്റില്‍നിന്നു നീക്കാനും ശ്രമം നടത്തി. എന്നാല്‍ സെര്‍ച്ച്‌ റില്‍ട്ടില്‍ ഗാനം ഉള്‍പ്പെടുത്തരുതെന്ന ഹോങ്കോംഗ് സര്‍ക്കാരിന്‍റെ അഭ്യര്‍ഥന മാനിക്കാൻ ഗൂഗിള്‍ തയാറാകാതിരുന്ന സന്ദര്‍ഭത്തിലാണു കോടതിവഴി നിരോധനത്തിനു ശ്രമിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular