Saturday, May 18, 2024
HomeKeralaതൃശൂരില്‍ നഴ്സുമാര്‍ ഇന്ന് സമ്ബൂര്‍ണ പണിമുടക്കിനില്ല, സൂചനാ പണിമുടക്ക് തുടരും

തൃശൂരില്‍ നഴ്സുമാര്‍ ഇന്ന് സമ്ബൂര്‍ണ പണിമുടക്കിനില്ല, സൂചനാ പണിമുടക്ക് തുടരും

തൃശൂര്‍: തൃശൂര്‍ ജില്ലയില്‍ നഴ്സുമാര്‍ പ്രഖ്യാപിച്ച സമ്ബൂര്‍ണ പണിമുടക്ക് പിൻവലിച്ചു. അത്യാഹിത വിഭാഗത്തിലും അവശ്യ സേവനങ്ങള്‍ക്കും നഴ്സുമാര്‍ ജോലിക്ക് കയറും.

പ്രശ്നം പരിഹരിക്കാൻ ജില്ലാ കലക്ടര്‍ ചര്‍ച്ച വിളിച്ചതോടെയാണ് സമ്ബൂര്‍ണ പണിമുടക്കില്‍ നിന്ന് പിന്മാറിയത്. അതേ സമയം സൂചനാ പണിമുടക്ക് തുടരും.

ഏഴുമാസം ഗര്‍ഭിണിയായ യുവതിയടക്കം ആറു നഴ്സുമാരെ സ്വകാര്യ ആശുപത്രി എംഡി, ലേബര്‍ ഓഫീസില്‍ കയ്യേറ്റം ചെയ്തതിനെ തുടര്‍ന്നാണ് നഴ്സുമാര്‍ തൃശൂര്‍ ജില്ലയില്‍ ശനിയാഴ്ച പണിമുടക്ക് പ്രഖ്യാപിച്ചത്. കൈപ്പറമ്ബ് നൈല്‍ ആശുപത്രി എംഡി ഡോ.വി.ആര്‍.അലോകിനെതിരെയായിരുന്നു പരാതി.

ഇന്നലെയാണ് ഡോ. അലോകിനെതിരായ പരാതിക്ക് ആസ്പദമായ സംഭവമുണ്ടായത്. ആശുപത്രിയില്‍ ഏഴ് വര്‍ഷമായി ജോലി ചെയ്യുന്ന നഴ്‌സിനും 10,000 രൂപയില്‍ താഴെയാണ് ശമ്ബളം ലഭിച്ചിരുന്നത്. ഇതിനെതിരെ കഴിഞ്ഞ ദിവസം നഴ്‌സുമാര്‍ സമരം നടത്തിയിരുന്നു. സമരത്തിനിറങ്ങിയ ഏഴ് പേരെ ആശുപത്രി അധികൃതര്‍ പിരിച്ചുവിട്ടു. ഇതുമായി ബന്ധപ്പെട്ടാണ് ലേബര്‍ ഓഫീസില്‍ ചര്‍ച്ച നടന്നത്. ജില്ലാ ലേബര്‍ ഓഫീസര്‍ വിളിച്ച ചര്‍ച്ച കൈയ്യാങ്കളിയിലേക്ക് എത്തി. ചര്‍ച്ച വിട്ട് പുറത്തിറങ്ങാന്‍ ഡോ. അലോക് തീരുമാനിച്ചതോടെ നഴ്‌സുമാര്‍ പ്രതിരോധിച്ചു. തുടര്‍ന്നാണ് കൈയ്യാങ്കളിയുണ്ടായത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular