Friday, May 17, 2024
HomeIndia'ബസില്‍ ആദ്യം സ്ത്രീകള്‍ കയറുന്നത് അപശകുനം'; ബസുടമകള്‍ക്ക് വനിതാ കമ്മീഷന്‍ താക്കീത്

‘ബസില്‍ ആദ്യം സ്ത്രീകള്‍ കയറുന്നത് അപശകുനം’; ബസുടമകള്‍ക്ക് വനിതാ കമ്മീഷന്‍ താക്കീത്

ഡീഷയില്‍ സ്ത്രീകളെ ആദ്യ യാത്രക്കാരായി ബസില്‍ കയറ്റാത്ത നടപടിയില്‍ താക്കീതുമായി വനിതാ കമ്മീഷൻ. ബസ് ജീവനക്കാരുടെ ഈ പ്രവൃത്തി തികച്ചും മനുഷ്യത്വ രഹിതമാണെന്നും അതിനാല്‍ ശക്തമായ ശിക്ഷാ നടപടികള്‍ ആവശ്യമാണെന്നും കമ്മീഷൻ വ്യക്തമാക്കി.

ഒരു സ്ത്രീ ആദ്യ യാത്രക്കാരിയായി ബസില്‍ കയറിയാല്‍ യാത്രക്കിടെ അപകടമുണ്ടാകുമെന്നും അപശകുനമാണെന്നുമാണ് ബസ് ജീവനക്കാര്‍ വിശ്വസിക്കുന്നത്. ഇത്തരത്തിലുള്ള അന്ധവിശ്വാസം അടിസ്ഥാനരഹിതവും യുക്തി രഹിതവും ആണെന്ന് വനിതാ കമ്മീഷൻ വ്യക്തമാക്കി.

എന്നാല്‍ ഇനി മുതല്‍ ആദ്യം വനിതാ യാത്രക്കാരാണ് എത്തുന്നതെങ്കില്‍ അവരെ ആദ്യം കയറ്റണം എന്ന് ഒഎസ്‌സിഡബ്ല്യു ചെയര്‍പേഴ്‌സണ്‍ മിനാറ്റി ബെഹ്‌റ ബസുടമകള്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഒഡീഷയിലെ മല്‍ക്കൻഗിരി ജില്ലയില്‍ നിന്നുള്ള ഒരു വനിതാ യാത്രക്കാരിയെ ആണ് ബാരാമുണ്ട ബസ് സ്റ്റാൻഡില്‍ ജീവനക്കാര്‍ തടഞ്ഞത്. തുടര്‍ന്ന് നല്‍കിയ പരാതിയിലാണ് വനിതാ കമ്മീഷൻ ഇടപെട്ടത്. ബസിലെ ഡ്രൈവറും കണ്ടക്ടറും ചേര്‍ന്ന് ബസില്‍ കയറാൻ ശ്രമിച്ച യാത്രക്കാരിയെ തടഞ്ഞുവെന്നാണ് പരാതിയില്‍ പറയുന്നത്.

ഒരു സ്ത്രീ ബസില്‍ ആദ്യം കയറുന്നത് അശുഭ ലക്ഷണമാണെന്നായിരുന്നു ഇവരുടെ വാദം. ഡ്രൈവറുടെയും കണ്ടക്ടറുടെയും പെരുമാറ്റത്തില്‍ യുവതി പ്രതിഷേധിക്കുകയും തുടര്‍ന്ന് ഇക്കാര്യം ബസുടമയെ അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഈ വിഷയത്തില്‍ നിസ്സഹായനാണെന്നും ഒന്നും ചെയ്യാൻ കഴിയില്ല എന്നുമായിരുന്നു ബസ് ഉടമയുടെ പ്രതികരണം. അതേസമയം വ്യാഴാഴ്ച ഈ സംഭവം വനിതാ കമ്മീഷൻ സംസ്ഥാന ഗതാഗത വകുപ്പിന്റെ ശ്രദ്ധയില്‍പ്പെടുത്തുകയും വനിതാ യാത്രക്കാരെ ഇത്തരം മനുഷ്യത്വരഹിതമായ പെരുമാറ്റത്തിന് വിധേയമാക്കുന്ന ബസ് ജീവനക്കാര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

അതോടൊപ്പം ബസുകളില്‍ സ്ത്രീകള്‍ക്ക് 50 ശതമാനം സീറ്റ് സംവരണം ഉറപ്പാക്കണം എന്നും ഗതാഗത വകുപ്പ് അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്. വനിതാ കമ്മീഷന്റെ ഈ നടപടിയെ ചരിത്രപരമായ നീക്കങ്ങളില്‍ ഒന്ന് എന്ന് വനിതാ സാമൂഹിക പ്രവര്‍ത്തകര്‍ പ്രതികരിച്ചു. “അന്ധവിശ്വാസങ്ങളും പിടിവാശികളുമുള്ള ഇത്തരം ബസ് ജീവനക്കാരെ ശിക്ഷിക്കാനുള്ള ചരിത്രപരമായ നീക്കത്തിന് ഒഎസ്‌ഡബ്ല്യുസിക്ക് ഞാൻ നന്ദി പറയുന്നു. സത്യസന്ധമല്ലാതെ പ്രവര്‍ത്തിക്കുന്ന മറ്റ് വാഹന ഉടമകള്‍ക്കെതിരെ സമാനമായ നടപടികളെടുക്കാൻ മറ്റ് സംസ്ഥാനങ്ങളിലെ വനിതാ കമ്മീഷനുകള്‍ക്കും ഇത് തീര്‍ച്ചയായും പ്രചോദനമായി മാറും ” സാമൂഹിക പ്രവര്‍ത്തകയും ഭുവനേശ്വറിലെ ഹൈടെക് മെഡിക്കല്‍ കോളേജ് ഹോസ്പിറ്റലിലെ ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുമായ മല്‍ക്കീൻ മെഹറ പറഞ്ഞു.

ബൂര്‍ഖ ധരിക്കാത്ത വിദ്യാര്‍ത്ഥിനികളെ ബസില്‍ കയറ്റില്ലെന്ന് പറഞ്ഞ് രംഗത്തെത്തിയ കര്‍ണാടകയിലെ ബസ് ഡ്രൈവറുടെ വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. കല്‍ബുര്‍ഗി ജില്ലയിലാണ് സംഭവം നടന്നത്. ബസില്‍ കയറുന്നതിന് മുമ്ബ് എല്ലാ മുസ്ലീം പെണ്‍കുട്ടികളും ബൂര്‍ഖ ധരിക്കണമെന്നായിരുന്നു ഡ്രൈവറിന്റെ നിര്‍ദേശം. ഹിജാബ് (ശിരോവസ്ത്രം) മാത്രം ധരിച്ചാല്‍ പോരെന്നും ഇയാള്‍ പറഞ്ഞു. ഹിജാബ് ധരിച്ചെത്തിയ വിദ്യാര്‍ത്ഥിനികള്‍ ബസില്‍ പ്രവേശനം നിഷേധിക്കുകയും ചെയ്തു. ബൂര്‍ഖ ധരിച്ച മുസ്ലീം വിദ്യാര്‍ത്ഥിനികളെ മാത്രമേ ബസില്‍ കയറ്റുകയുള്ളൂവെന്നായിരുന്നു ഇയാളുടെ നിലപാട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular