Monday, May 6, 2024
HomeGulfചലഞ്ചര്‍ കപ്പ് വോളി; വിജയ സ്മാഷുതിര്‍ത്ത് ഖത്തര്‍

ചലഞ്ചര്‍ കപ്പ് വോളി; വിജയ സ്മാഷുതിര്‍ത്ത് ഖത്തര്‍

ദോഹ: രണ്ടര മീറ്റര്‍ ഉയരമുള്ള നെറ്റിനേക്കാള്‍ ഉയരത്തില്‍ പറന്നിറങ്ങുന്ന സ്മാഷുകളുമായി എതിര്‍കോട്ടകള്‍ പിളര്‍ത്തുന്ന വമ്ബൻ താരങ്ങള്‍.

എതിരാളിയുടെ അടിതെറ്റിക്കുന്ന സര്‍വുകള്‍, മൂളിപ്പറക്കുന്ന സ്മാഷുകളുടെ കനത്തില്‍ പോയൻറുകള്‍ നിറയുന്ന സ്കോര്‍ ബോര്‍ഡ്… ഫുട്ബാളിനെ പ്രണയിച്ച ഖത്തറിലെ കാണികള്‍ക്ക് സുന്ദരമായൊരു വോളിബാള്‍ പോരാട്ടദിനങ്ങള്‍ സമ്മാനിച്ച്‌ വേള്‍ഡ് ചലഞ്ചര്‍ കപ്പ് വോളിബാള്‍ ചാമ്ബ്യൻഷിപ്പിന് വെള്ളിയാഴ്ച തുടക്കമായി.

ലോക വോളിബാള്‍ അസോസിയേഷൻ നേതൃത്വത്തില്‍, ഖത്തര്‍ വോളി അസോസിയേഷൻ ആതിഥേയരാവുന്ന നാലാമത് ചലഞ്ചര്‍ കപ്പ് വോളി പോരാട്ടത്തിലെ ആദ്യ അങ്കങ്ങളില്‍ ചിലിക്കും യുക്രെയ്നും ആതിഥേയരായ ഖത്തറിനും തകര്‍പ്പൻ ജയം. ആസ്പയര്‍ സ്പോര്‍ട്സ് ഹാളില്‍ ആരംഭിച്ച ടൂര്‍ണമെന്റിന്റെ മൂന്നാം അങ്കത്തില്‍ നാട്ടുകാരുടെ പിന്തുണയില്‍ നിറഞ്ഞാടിയായിരുന്നു ഖത്തര്‍ എതിരാളികളായ തായ്ലൻഡിനെ കീഴടക്കിയത്.

ചൈനക്കെതിരെ യുക്രെയ്ൻ താരത്തിന്റെ സ്മാഷ് നേരിട്ടുള്ള മൂന്നു സെറ്റിന് ജയിച്ചുവെങ്കിലും പോരാട്ടം ഇഞ്ചോടിഞ്ചായി. രണ്ടു സെറ്റുകളും ടൈബ്രേക്കര്‍ കടമ്ബയിലേക്ക് നീങ്ങിയതിനു പിന്നാലെയായിരുന്നു വിജയം പിടിച്ചെടുത്തത്. സ്കോര്‍: 26-24, 25-23, 26-24. വെള്ളിയാഴ്ച രാവിലെ നടന്ന ഉദ്ഘാടന മത്സരത്തില്‍ തെക്കനമേരിക്കൻ പവര്‍ഹൗസായ ചിലി തുനീഷ്യയെ 3-0ത്തിന് തരിപ്പണമാക്കി.

വീറും വാശിയും അവസാനം മൂന്നാം സെറ്റിന്റെ അവസാനം വരെ നീണ്ടുനിന്ന മത്സരത്തില്‍ നേരിട്ടുള്ള മൂന്നു സെറ്റിനായിരുന്നു ചിലി അങ്കം ജയിച്ചത്. 25-19, 25-23, 25-23 എന്ന സ്കോറിനായിരുന്നു ടീമിന്‍റെ വിജയം. തൊട്ടുപിന്നാലെ നടന്ന മത്സരത്തില്‍ ചൈനീസ് വെല്ലുവിളിയെ നാലു സെറ്റ് മത്സരത്തില്‍ കീഴടക്കി യുക്രെയ്നും സെമിയിലേക്ക് ജൈത്രയാത്ര നടത്തി.

ആസ്പയര്‍ സ്പോര്‍ട്സ് ഹാളില്‍ നടന്ന ചലഞ്ചര്‍ കപ്പ് വോളിയില്‍ ചിലിയും തുനീഷ്യയും ഏറ്റുമുട്ടുന്നു 25-19, 25-22 എന്ന സ്കോറിന് ആദ്യ രണ്ടു സെറ്റും യുക്രെയ്ൻ വിജയിച്ചെങ്കിലും മൂന്നാം സെറ്റില്‍ ചൈന തിരികെയെത്തി. എന്നാല്‍, ഉയരക്കൂടുതലും കരുത്തുറ്റ സ്മാഷുകളും ആയുധമാക്കിയ യുക്രെയ്ൻ 25-19ന് നാലാം സെറ്റ് അനായാസം പിടിച്ച്‌ 3-1ന് കളി ജയിച്ചു. ശനിയാഴ്ചത്തെ സെമി ഫൈനലില്‍ ഖത്തര്‍ ചിലിയെ നേരിടും. വൈകീട്ട് നാലിനാണ് മത്സരം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular