Friday, May 17, 2024
HomeIndiaരാഷ്ട്രപതിയെ കാണാന്‍ ഇന്‍ഡ്യ

രാഷ്ട്രപതിയെ കാണാന്‍ ഇന്‍ഡ്യ

ന്യൂഡല്‍ഹി: മണിപ്പൂര്‍ വിഷയം രാഷ്ട്രപതി മുമ്ബാകെ ഉന്നയിക്കാൻ പ്രതിപക്ഷ സഖ്യമായ ഇൻഡ്യ. പ്രശ്നത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെ ഇൻഡ്യ നേതാക്കള്‍ അടുത്ത ദിവസം കാണും.

അതേസമയം, അവിശ്വാസം ചര്‍ച്ചക്കെടുക്കാൻ വൈകുകയും പ്രധാനമന്ത്രി നരേന്ദ്ര മോദി ഇരുസഭകളില്‍നിന്ന് വിട്ടുനില്‍ക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ പാര്‍ലമെന്‍റ് സമ്മേളനം തിങ്കളാഴ്ചയും സ്തംഭിച്ചു. 21 പേരടങ്ങുന്ന ഇൻഡ്യ സംഘം മണിപ്പൂര്‍ സന്ദശിച്ച്‌ തിരിച്ചെത്തിയതിനുപിന്നാലെ സാഹചര്യങ്ങള്‍ പാര്‍ലമെന്‍റിനെ അറിയിക്കാൻ വിവിധ നേതാക്കള്‍ അടിയന്തരപ്രമേയ നോട്ടീസ് നല്‍കിയെങ്കിലും സഭാധ്യക്ഷന്മാര്‍ തള്ളി. നടുത്തളത്തിലിറങ്ങിയ പ്രതിപക്ഷ എം.പിമാര്‍ പ്ലക്കാഡ് ഉയര്‍ത്തി മുദ്രാവാക്യം മുഴക്കി പാര്‍ലമെന്‍റ് സ്തംഭിപ്പിച്ചു. കഴിഞ്ഞദിവസം രാജ്യസഭ പാസാക്കിയ സിനിമാറ്റോഗ്രാഫ് നിയമഭേദഗതി ബില്‍ തിങ്കളാഴ്ച ലോക്സഭയും പാസാക്കി.

വിവാദ ഡല്‍ഹി ഓര്‍ഡിനൻസിനു പകരമുള്ള ബില്‍ ചൊവ്വാഴ്ച ലോക്സഭയില്‍ അവതരിപ്പിച്ചേക്കും. 11ന് സമാപിക്കേണ്ട മഴക്കാല പാര്‍ലമെന്‍റ് സമ്മേളനം ബഹളം തുടര്‍ന്നാല്‍ ഒരാഴ്ചമുമ്ബേ അവസാനിപ്പിക്കുന്നകാര്യം സര്‍ക്കാര്‍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular