Friday, May 3, 2024
HomeKerala49 കിലോ ഭാരമു‍ള്ള യുവതിയുടെ വയറ്റില്‍ 15 കിലോയുള്ള മു‍ഴ

49 കിലോ ഭാരമു‍ള്ള യുവതിയുടെ വയറ്റില്‍ 15 കിലോയുള്ള മു‍ഴ

ക്ഷണം ക‍ഴിക്കുമ്ബോ‍ഴും നടക്കുമ്ബോ‍ഴുമെല്ലാം കടുത്ത വയറുവേദന. ഒടുവില്‍ ചികിത്സ തേടിയെത്തിയപ്പോ‍ഴാണ് സംഭവമെന്തെന്ന് തിരിച്ചറിഞ്ഞത്.

49 കിലോ ഭാരമു‍ള്ള യുവതിയുടെ വയറ്റില്‍ കണ്ടെത്തിയത് 15 കിലോ ഭാരമുള്ള ഭീമന്‍ മു‍ഴ. മധ്യപ്രദേശിലെ ഇൻഡോറിലാണ് സംഭവം.

ഇൻഡോറിലെ ഇൻഡക്സ് ആശുപത്രിയില്‍ എത്തിയ ആഷ്ത എന്ന യുവതിയുടെ വയറ്റിലാണ് മുഴ കണ്ടെത്തിയത്. പന്ത്രണ്ടോളം ഡോക്ടര്‍മാര്‍ രണ്ടു മണിക്കൂറിലേറെ നീണ്ട ശസ്ത്രക്രിയയ്ക്ക് ഒടുവിലാണ് ഇവരുടെ വയറ്റില്‍നിന്നും മുഴ നീക്കിയത്.

അതീവ ജാഗ്രതയോടെയാണ് നാല്‍പ്പത്തിയൊന്നുകാരിയുടെ ശസ്ത്രക്രിയ പൂര്‍ത്തീകരിച്ചതെന്നും ഒരു ചെറിയ പിഴവ് മരണത്തിനു പോലും കാരണമായേനെയെന്നും ശസ്ത്രക്രിയ ചെയ്ത സംഘത്തിലുണ്ടായിരുന്ന ഡോ.അതുല്‍ വ്യാസ് പറഞ്ഞു. മുഴ നിരവധി നാഡികളാല്‍ ചുറ്റപ്പെട്ട് കിടക്കുകയായിരുന്നെന്നും വളരെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് പുറത്തെടുത്തതെന്നും ഡോക്ടര്‍ പറഞ്ഞു.

വയറ്റില്‍ ന‌ീരുവീക്കത്തിനും ഭാരം കൂടുന്നതിനും കാരണമായി. മുഴ പൊട്ടാറായ നിലയിലായിരുന്നെന്നും ഇത് വൻ അപകടം വിളിച്ചുവരുത്തിയേനെയെന്നും ഡോക്ടര്‍ അറിയിച്ചു. നിലവില്‍ യുവതി അപകടനില തരണം ചെയ്തെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular