Friday, May 3, 2024
HomeKeralaകേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം മാറുമോ? കേന്ദ്രമന്ത്രി പറയുന്നത്

കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം മാറുമോ? കേന്ദ്രമന്ത്രി പറയുന്നത്

കഴിഞ്ഞ കുറേ വര്‍ഷങ്ങളായി കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം മാറുന്നത് സംബന്ധിച്ച്‌ അഭ്യൂഹങ്ങള്‍ ഉടലെടുത്തിരുന്നു.

രാജ്യത്തെ പല സംസ്ഥാനങ്ങളിലും 58 വയസില്‍ ജീവനക്കാര്‍ റിട്ടയര്‍ ചെയ്യുമ്ബോള്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം 60 ല്‍ തന്നെ തുടരുകയാണ്.

അതിനിടെ, കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ വിരമിക്കല്‍ പ്രായം സംബന്ധിച്ച്‌ നിര്‍ണ്ണായക വെളിപ്പെടുത്തല്‍ കേന്ദ്ര മന്ത്രി നല്‍കിയിരിയ്ക്കുകയാണ്. കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ വിരമിക്കല്‍ പ്രായം മാറ്റാനുള്ള നിര്‍ദേശം പരിഗണനയിലില്ലെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് അറിയിച്ചു. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ 122 സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് സര്‍വീസ് ചട്ടങ്ങളിലെ വിവിധ വ്യവസ്ഥകള്‍ പ്രകാരം നിര്‍ബന്ധിത വിരമിക്കല്‍ നല്‍കിയിട്ടുണ്ടെന്നും ലോക്‌സഭയിലെ ചോദ്യത്തിന് രേഖാമൂലം നല്‍കിയ മറുപടിയില്‍ അദ്ദേഹം പറഞ്ഞു.

“വ്യത്യസ്ത മന്ത്രാലയങ്ങള്‍/വകുപ്പുകള്‍/കേഡര്‍ കണ്‍ട്രോളിംഗ് അതോറിറ്റികള്‍ വഴി ലഭ്യമായ വിവരങ്ങള്‍ അനുസരിച്ച്‌ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയില്‍ (2020-2023) മൊത്തം 122 ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത് എന്ന് മന്ത്രി പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ വിരമിക്കല്‍ പ്രായം മാറ്റാനുള്ള നിര്‍ദ്ദേശമൊന്നും നിലവില്‍ പരിഗണനയിലില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ 60ാം വയസിലാണ്‌ സര്‍വീസില്‍ നിന്ന് വിരമിക്കുന്നത്.

സമയാസമയങ്ങളില്‍ നടത്തുന്ന അവലോകന പ്രക്രിയയുടെ ലക്ഷ്യം കൂടുതല്‍ കാര്യക്ഷമത കൊണ്ടുവരികയും ഭരണസംവിധാനത്തെ കൂടുതല്‍ ശക്തിപ്പെടുത്തുകയും ചെയ്യുക എന്നതാണ് എന്നും അദ്ദേഹം പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular