Sunday, May 19, 2024
HomeUSAപ്രോസിക്യൂഷനെ കുറിച്ചുള്ള ട്രംപിന്‍റെ പ്രസ്താവന; വിചാരണ വേഗത്തിലാക്കുമെന്ന് ജഡ്ജി

പ്രോസിക്യൂഷനെ കുറിച്ചുള്ള ട്രംപിന്‍റെ പ്രസ്താവന; വിചാരണ വേഗത്തിലാക്കുമെന്ന് ജഡ്ജി

വാഷിംഗ്ടണ്‍ ഡിസി: 2020 ലെ അമേരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമം നടത്തിയതിന് കോടതി നടപടി നേരിടുന്ന ഡൊണാള്‍ഡ് ട്രംപിന്‍റെ വിചാരണ വേഗത്തിലാക്കാൻ നിര്‍ബന്ധിക്കുമെന്ന് യുഎസ് ജില്ലാ ജഡ്ജി താന്യ ചുട്കൻ അറിയിച്ചു.
ക്രിമിനല്‍ പ്രോസിക്യൂഷനെക്കുറിച്ചു ട്രംപിന്‍റെ ആവര്‍ത്തിച്ചുള്ള പ്രസ്താവനകളെ തുടര്‍ന്നാണ് താന്യ ചുട്കൻ അഭിപ്രായം വ്യക്തമാക്കിയത്. ട്രംപിന് തന്‍റെ അഭിപ്രായം പറയാനുള്ള ആദ്യ ഭേദഗതി അവകാശം ചുട്കൻ ചൂണ്ടിക്കാട്ടി. എന്നാല്‍ തന്‍റെ പ്രാഥമിക ലക്ഷ്യം നീതി ഉറപ്പാക്കുകയാണെന്നും ജഡ്ജി കൂട്ടിച്ചേര്‍ത്തു.

കേസിനെക്കുറിച്ചുള്ള ട്രംപ് ന‌ടത്തുന്ന പരസ്യ പ്രസ്താവനകളില്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ഒരു ഹിയറിംഗിനിടെ ട്രംപിന്‍റെ അഭിഭാഷകൻ ജോണ്‍ ലോറോയോട് ചുട്കൻ പറഞ്ഞു. നടപടികളുടെ സമഗ്രത സംരക്ഷിക്കാൻ ആവശ്യമായ എല്ലാ നടപടികളും താൻ സ്വീകരിക്കും താന്യ അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular