Saturday, May 18, 2024
HomeKeralaറേഷന്‍ കടകള്‍ വഴി കാര്‍ഷികോല്‍പ്പന്നങ്ങള്‍ വില്‍ക്കാന്‍ അവസരമൊരുക്കുമെന്ന് ജിആര്‍ അനില്‍

റേഷന്‍ കടകള്‍ വഴി കാര്‍ഷികോല്‍പ്പന്നങ്ങള്‍ വില്‍ക്കാന്‍ അവസരമൊരുക്കുമെന്ന് ജിആര്‍ അനില്‍

തിരുവനന്തപുരം: ഗ്രാമീണ മേഖലകളിലെ റേഷൻ കടകളില്‍ പ്രദേശത്തെ കര്‍ഷകരുടെയും കുടുംബശ്രീയുടെയും ഉത്പന്നങ്ങള്‍ വില്‍ക്കാൻ അവസരം ഒരുക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ മന്ത്രി ജി ആര്‍ അനില്‍.

തിരുവനന്തപുരം നെടുമങ്ങാട് നഗരസഭയും, കൃഷി ഭവനും സംയുക്തമായി സംഘടിപ്പിച്ച കര്‍ഷക ദിനാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കാര്‍ഷിക രംഗത്ത് സര്‍ക്കാര്‍ നടത്തുന്ന ഫലപ്രദമായ ഇടപെടലുകളാണ് മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച്‌ കേരളത്തില്‍ വിലവര്‍ധനവ് പിടിച്ച്‌ നിര്‍ത്തുന്നത്. ഓരോ വര്‍ഷം കഴിയുമ്ബോഴും ഉത്പാദനരംഗത്ത് കേരളം മുന്നേറുകയാണ്.

തരിശ് രഹിത ഭൂമിയെന്ന ലക്ഷ്യത്തിലേക്ക് കേരളം നീങ്ങുകയാണെന്നും മന്ത്രി പറഞ്ഞു. എല്ലാ വിഭാഗം ജനങ്ങളേയും സഹായിക്കുന്ന നിലപാടാണ് സര്‍ക്കാരിനുള്ളതെന്നും മന്ത്രി വ്യക്തമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular