Saturday, May 4, 2024
HomeCinemaഇടവേള മതിയാക്കി രഘുനാഥ് പലേരിയുടെ തിരക്കഥയിലെ ചിത്രത്തിന് ചിങ്ങം ഒന്നിന് തുടക്കം

ഇടവേള മതിയാക്കി രഘുനാഥ് പലേരിയുടെ തിരക്കഥയിലെ ചിത്രത്തിന് ചിങ്ങം ഒന്നിന് തുടക്കം

രു നേര്‍ത്ത ഗൃഹാതുരതയോടെ മലയാളി നെഞ്ചിലേറ്റുന്ന ഒന്നു മുതല്‍ പൂജ്യം വരെ, പൊന്മുട്ടയിടുന്ന താറാവ്, മേലേപറമ്ബില്‍ ആണ്‍വീട്, വധു ഡോക്ടറാണ്, മഴവില്‍കാവടി, പിൻഗാമി തുടങ്ങിയ സൂപ്പര്‍ഹിറ്റ് സിനിമകള്‍ക്ക് തിരക്കഥ എഴുതിയ രഘുനാഥ് പലേരി ചെറിയ ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും തിരക്കഥ എഴുതുന്നു.

രഘുനാഥ് പലേരി തിരക്കഥയെഴുതുന്ന 33-ാമത് സിനിമ കൂടിയാണ് ഇത്. സപ്ത തരംഗ ക്രിയേഷൻസിന്റെയും വിക്രമാദിത്യ ഫിലിംസിന്റേയും ബാനറില്‍ രഘുനാഥ് പാലേരി തിരക്കഥ എഴുതി ഷാനവാസ് കെ. ബാവക്കുട്ടി സംവിധാനം ചെയ്ത് ഹക്കീം ഷാജഹാൻ, പ്രിയംവദ എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്ന പ്രൊഡക്ഷൻ നമ്ബര്‍ 4 എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പൂജ എറണാകുളത്ത് നടന്നു.

ആനക്കള്ളൻ, പഞ്ചവര്‍ണ്ണ തത്ത, ആനന്ദം പരമാനന്ദം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സപ്ത തരംഗ ക്രിയേഷൻസും വിക്രമാദിത്യൻ ഫിലിംസും ചേര്‍ന്നു നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണിത്. കിസ്‌മത്ത്, തൊട്ടപ്പൻ ചിത്രങ്ങള്‍ക്ക് ശേഷം ഷാനവാസ് കെ. ബാവക്കുട്ടി സംവിധാനം ചെയ്യുന്ന ചിത്രമാണ്. ‘ഹൃദയം’ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിലെ പാട്ടുകള്‍ ഒരുക്കിയ ഹിഷാം അബ്‌ദുള്‍ വഹാബാണ് പാട്ടുകള്‍ ഒരുക്കുന്നത്. ക്യാമറ ചലിപ്പിക്കുന്നത് എല്‍ദോസ് നിരപ്പേല്‍.

എഡിറ്റിംഗ്- മനോജ്, ലൈൻ പ്രൊഡ്യൂസര്‍- എല്‍ദോ സെല്‍വരാജ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- എം.എം.എസ്. ബാബുരാജ്, ആര്‍ട്ട്- അരുണ്‍ ജോസ്, കോസ്റ്റിയൂം ഡിസൈനര്‍- നിസാര്‍ റഹ്മത്, മേക്കപ്പ്- അമല്‍ ചന്ദ്രൻ, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- ഉണ്ണി സി.എ., കെ. രജിലേഷ്, സൗണ്ട് ഡിസൈനര്‍- രംഗനാഥ് രവി, കാസ്റ്റിംഗ് ഡയറക്ടര്‍- ബിനോയ് നമ്ബല, കൊറിയോഗ്രാഫര്‍- അബാദ് റാം മോഹൻ, സ്റ്റില്‍സ് – ഷാജി നന്ദൻ, സ്റ്റണ്ട്-കെവിൻ കുമാര്‍, മാര്‍ക്കറ്റിങ്- ഒബ്‌സ്ക്യുറ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular