Friday, May 3, 2024
HomeCinemaമമ്മൂക്കയും ദുല്‍ഖറും മലയാള സിനിമയുടെ ഭാഗ്യം, ഇതെന്‍്റെ ഹൃദയത്തില്‍ നിന്നാണ് പറയുന്നത്: ഐശ്വര്യ ലക്ഷ്‌മി

മമ്മൂക്കയും ദുല്‍ഖറും മലയാള സിനിമയുടെ ഭാഗ്യം, ഇതെന്‍്റെ ഹൃദയത്തില്‍ നിന്നാണ് പറയുന്നത്: ഐശ്വര്യ ലക്ഷ്‌മി

മ്മൂക്കയും ദുല്‍ഖര്‍ സല്‍മാനും മലയാള സിനിമയുടെ ഭാഗ്യമാണെന്ന് നടി ഐശ്വര്യ ലക്ഷ്മി. രണ്ടുപേരെയും തനിക്ക് ഇഷ്ടമാണെന്നും, ഇന്ത്യൻ സിനിമക്ക് മമ്മൂക്ക നല്‍കിയ സമ്മാനമാണ് ദുല്‍ഖറെന്നും മുംബൈയില്‍ വെച്ച്‌ കിങ് ഓഫ് കൊത്തയുടെ പ്രൊമോഷൻ്റെ ഭാഗമായി മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടയില്‍ ഐശ്വര്യ പറഞ്ഞു.

‘ദുല്‍ഖറിന് ഇത്രയും നല്ല ക്വാളിറ്റികള്‍ ലഭിക്കുന്നത് എവിടെ നിന്നാണെന്ന് എനിക്കറിയാം. കാരണം ഞാന്‍ മുമ്ബ് മമ്മൂക്കക്കൊപ്പം വര്‍ക്ക് ചെയ്തിട്ടുണ്ട്. ഞാന്‍ അദ്ദേഹത്തെ ആരാധിക്കുന്നുണ്ട്. ദുല്‍ഖറിൻ്റെയും ആരാധികയാണ്. ഇതെൻ്റെ ഹൃദയത്തില്‍ നിന്നുമാണ് പറയുന്നത്. ഇവര്‍ രണ്ട് പേരേയും എനിക്ക് ഇഷ്ടമാണ്. മലയാള സിനിമക്ക് ഇവരെ രണ്ട് പേരേയും കിട്ടിയത് ഞങ്ങളുടെ ഭാഗ്യമാണ്. ഇന്ത്യന്‍ സിനിമക്ക് മമ്മൂക്ക നല്‍കിയ സമ്മാനമാണ് ദുല്‍ഖര്‍,’ ഐശ്വര്യ ലക്ഷ്മി പറഞ്ഞു.

അതേസമയം, കിംഗ് ഓഫ് കൊത്തയുടെ ട്രെയ്‌ലര്‍ സീനുകള്‍ പുഷ്‌പയുടെ സീനുകളുമായി ബന്ധമുണ്ടെന്ന പരാമര്‍ശങ്ങള്‍ക്ക് ദുല്‍ഖര്‍ മറുപടി പറഞ്ഞു. തങ്ങള്‍ ആരെയും കോപ്പി ചെയ്യാൻ ശ്രമിച്ചിട്ടില്ലെന്ന് ദുല്‍ഖര്‍ പറഞ്ഞു. ഒരു ആക്ടര്‍ എന്ന നിലയിലും പെര്‍ഫോമര്‍ എന്ന നിലയിലും ബണ്ണിയെ തനിക്ക് ഒരുപാട് ഇഷ്ടമാണെന്നും, കൊത്തയിലെ ചില രംഗങ്ങള്‍ക്ക് പുഷ്പയുമായി സാമ്യമുണ്ടെന്ന് നിങ്ങള്‍ പറയുകയാണെങ്കില്‍ അത് ഒരു കോംപ്ലിമെന്റായി താന്‍ എടുക്കുന്നുവെന്നും ദുല്‍ഖര്‍ പറഞ്ഞു.

‘ഒരു ആക്ടര്‍ എന്ന നിലയിലും പെര്‍ഫോമര്‍ എന്ന നിലയിലും ബണ്ണിയെ എനിക്ക് ഒരുപാട് ഇഷ്ടമാണ്. 2019 മുതല്‍ നമ്മള്‍ കൊത്തയ്ക്കൊപ്പമുണ്ട്. മൂന്ന് വര്‍ഷമെടുത്താണ് ചിത്രത്തിന്റെ ക്യാരക്ടര്‍ സ്‌കെച്ചൊക്കെ ഉണ്ടാക്കുന്നത്. കൊത്തയിലെ ചില രംഗങ്ങള്‍ക്ക് പുഷ്പയുമായി സാമ്യമുണ്ടെന്ന് നിങ്ങള്‍ പറയുകയാണെങ്കില്‍ അത് ഒരു കോംപ്ലിമെന്റായി ഞാന്‍ എടുക്കുന്നു. പക്ഷേ ഞങ്ങള്‍ ആരേയും ഇമിറ്റേറ്റ് ചെയ്യാനോ കോപ്പി ചെയ്യാനോ ശ്രമിച്ചിട്ടില്ല. എങ്കിലും പുഷ്പ ഉണ്ടാക്കിയ ചലനം ഉണ്ടാക്കാന്‍ കൊത്തയ്ക്കും സാധിക്കട്ടെയെന്ന് ഞാന്‍ ആഗ്രഹിക്കുകയാണ്,’ ദുല്‍ഖര്‍ വ്യക്തമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular