Friday, May 3, 2024
HomeKeralaഓര്‍ത്തഡോക്‌സ് സഭ കൊല്ലം മുന്‍ ഭദ്രാസനാധിപന്‍ സഖറിയാസ് മാര്‍ അന്തോണിയോസ് കാലം ചെയ്തു

ഓര്‍ത്തഡോക്‌സ് സഭ കൊല്ലം മുന്‍ ഭദ്രാസനാധിപന്‍ സഖറിയാസ് മാര്‍ അന്തോണിയോസ് കാലം ചെയ്തു

ത്തനംതിട്ട: മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ സീനിയര്‍ മെത്രാപ്പോലീത്തായും മുന്‍ കൊല്ലം ഭദ്രാസനാധിപനുമായ സഖറിയാസ് മാര്‍ അന്തോണിയോസ് (78) കാലം ചെയ്തു.

മല്ലപ്പള്ളിക്കടുത്ത് ആനിക്കാട് മാര്‍ അന്തോണിയോസ് ദയറായില്‍ വിശ്രമജീവിതം നയിച്ചു വരികയായിരുന്നു. കഴിഞ്ഞ നവംബറിലാണ് ഭരണച്ചുമതല ഒഴിഞ്ഞത്. കബറടക്കം പിന്നീട്.

കൊച്ചിയിലും കൊല്ലത്തും 3 പതിറ്റാണ്ടിലേറെ ഭദ്രാസനാധിപന്‍ ആയിരുന്ന അദ്ദേഹം, ലാളിത്യവും നിറഞ്ഞ മാതൃകയാണ്. വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടില്ല. പാസ്‌പോര്‍ട്ട് പോലും ഇല്ല. നാട്ടിലോ മറുനാട്ടിലെ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങിയിട്ടില്ല.

പുനലൂര്‍ വാളക്കോട് സെന്റ് ജോര്‍ജ് ഇടവകയിലെ ആറ്റുമാലില്‍ വരമ്ബത്ത് ഡബ്ല്യുസി ഏബ്രഹാമിന്റെയും മറിയാമ്മ ഏബ്രഹാമിന്റെയും 6 മക്കളില്‍ മൂത്ത മകനായ ഡബ്ല്യുഎ ചെറിയാന്‍ ആണ് സഖറിയാസ് മാര്‍ അന്തോണിയോസ് ആയി മാറിയത്. 1946 ജൂലൈ 19നു ജനനം.

പുനലൂരിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. 1962 ല്‍ എസ്‌എസ്‌എല്‍സി കഴിഞ്ഞു പോസ്റ്റ് എസ്‌എസ്‌എല്‍സി വിദ്യാര്‍ഥി ആയാണ് ആദ്യം കൊല്ലത്തെത്തുന്നത്. തുടര്‍ന്നു ഇന്റര്‍മീഡിയറ്റ്. 1968 ല്‍ കൊല്ലം ഫാത്തിമ മാതാ നാഷനല്‍ കോളജില്‍ നിന്നു ധനതത്വശാസ്ത്രത്തില്‍ ബിരുദം നേടിയ ശേഷം കോട്ടയം പഴയ സെമിനാരിയില്‍ ദൈവശാസ്ത്ര പഠനം.

1974 ഫെബ്രുവരി 2നു പൗരോഹിത്യം സ്വീകരിച്ചു. പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ കൊല്ലം ഭദ്രാസനാധിപന്‍ ആയിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ ശിഷ്യനായി പ്രവര്‍ത്തിച്ചു. പിന്നീട് കൊല്ലം കാദീശ, കുളത്തൂപ്പുഴ, നെടുമ്ബായിക്കുളം എന്നിവിടങ്ങളില്‍ വികാരിയായി. 1991 ഏപ്രില്‍ 30ന് എപ്പിസ്‌കോപ്പ പദവിയിലേക്ക്. കൊച്ചി ഭദ്രാസനത്തില്‍ 17 വര്‍ഷത്തിലേറെ ഭരണച്ചുമതല വഹിച്ച ശേഷമാണു കൊല്ലത്തേക്കു സ്ഥലം മാറിയെത്തിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular