Saturday, May 18, 2024
HomeKeralaമാനന്തവാടി ജീപ്പ് അപകടം: അത്യന്തം ദുഖകരമെന്ന് മുഖ്യമന്ത്രി

മാനന്തവാടി ജീപ്പ് അപകടം: അത്യന്തം ദുഖകരമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: മാനന്തവാടി ജീപ്പ് അപകടം അത്യന്തം ദുഖകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പരുക്കേറ്റവരുടെ ചികിത്സയടക്കം മറ്റ് കാര്യങ്ങള്‍ ഏകോപിപ്പിക്കുന്നതിന് മന്ത്രി എ.കെ.ശശീന്ദ്രനെ ചുമതലപ്പെടുത്തിയതായും മുഖ്യമന്ത്രി അറിയിച്ചു.
തോട്ടം തൊഴിലാളികള്‍ സഞ്ചരിച്ച ജീപ്പ് മറിഞ്ഞ് ഒൻപത് പേര്‍ മരിച്ച സംഭവം അത്യന്തം ദുഖകരമാണ്. ദുരന്തത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നു. ജീപ്പില്‍ ഉണ്ടായിരുന്ന മൂന്നുപേരുടെ നില ഗുരുതരമാണെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

പരുക്കേറ്റവരുടെ ചികിത്സയടക്കം മറ്റ് അടിയന്തര കാര്യങ്ങള്‍ ഏകോപിപ്പിക്കുന്നതിനും ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിനും മന്ത്രി എ.കെ.ശശീന്ദ്രനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അനുശോചന കുറിപ്പില്‍ മുഖ്യമന്ത്രി പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular