Sunday, May 12, 2024
HomeIndiaനാവികസേനയുടെ പുതിയ യുദ്ധക്കപ്പല്‍ 'മഹേന്ദ്രഗിരി' ഇന്ന്‌ നീരണിയും

നാവികസേനയുടെ പുതിയ യുദ്ധക്കപ്പല്‍ ‘മഹേന്ദ്രഗിരി’ ഇന്ന്‌ നീരണിയും

ന്യൂഡല്‍ഹി: നാവികസേനയുടെ പുതിയ യുദ്ധക്കപ്പല്‍ ‘മഹേന്ദ്രഗിരി’ വ്യാഴാഴ്ച മുംബൈയില്‍ നീറ്റിലിറക്കും. ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖറിന്റെ ഭാര്യ സുധേഷ് ധൻഖറാണ് മുംബൈയിലെ മസഗോണ്‍ ഡോക്കില്‍ കപ്പല്‍ നീറ്റിലിറക്കുന്നത്.

ഉപരാഷ്ട്രപതി മുഖ്യാതിഥിയാകും. പ്രോജക്‌ട് 17 എയുടെ ഭാഗമായി നിര്‍മിച്ച ഏഴാമത്തെ സ്റ്റെല്‍ത്ത് ഫ്രിഗേറ്റാണ് മഹേന്ദ്രഗിരി. ആറാമത്തെ യുദ്ധക്കപ്പലായ വിന്ധ്യഗിരി പ്രസിഡന്റ് ദ്രൗപദി മുര്‍മുവാണ് നീറ്റിലിറക്കിയത്. മെച്ചപ്പെട്ട ആക്രമണശേഷിക്കുപുറമെ അത്യാധുനിക സെൻസറുകളും പ്ലാറ്റ്ഫോം മാനേജ്മെന്റ് സിസ്റ്റങ്ങളും മഹേന്ദ്രഗിരിയിലുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular