Sunday, April 28, 2024
HomeIndiaതൊഴിലുറപ്പ്‌ പദ്ധതി; കേന്ദ്രനിലപാട്‌ തിരുത്തണം: ബൃന്ദ കാരാട്ട്‌

തൊഴിലുറപ്പ്‌ പദ്ധതി; കേന്ദ്രനിലപാട്‌ തിരുത്തണം: ബൃന്ദ കാരാട്ട്‌

ന്യൂഡല്‍ഹി: ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നടത്തിപ്പില്‍ കേന്ദ്ര സര്‍ക്കാര്‍ വരുത്തിയ പരിഷ്കാരങ്ങള്‍ തൊഴിലാളികളെ ദോഷകരമായി ബാധിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട് ഗ്രാമവികസന മന്ത്രി ഗിരിരാജ് സിങ്ങിന് കത്തയച്ചു.

നടപ്പ് സാമ്ബത്തികവര്‍ഷം അനുവദിച്ച തുകയില്‍ 91 ശതമാനവും ചെലവിട്ടതായി മന്ത്രാലയം വെബ്സൈറ്റില്‍ കാണിക്കുന്നു. എന്നാല്‍, ശരാശരി 35.4 തൊഴില്‍ദിനമാണ് ലഭിച്ചത്. തൊഴിലിടങ്ങളില്‍നിന്ന് ഓണ്‍ലൈനില്‍ ഹാജര്‍ രേഖപ്പെടുത്തണമെന്ന സംവിധാനം വന്നതും തൊഴിലാളികള്‍ക്ക് പ്രതികൂലമായി. ആദിവാസിമേഖലകളില്‍ ഇന്റര്‍നെറ്റ് ലഭ്യത വളരെ മോശം അവസ്ഥയിലാണ്.

പലപ്പോഴും ഹാജര്‍ രേഖപ്പെടുത്താൻ കഴിയാതെ ശമ്ബളം മുടങ്ങുന്നു. 26 കോടി തൊഴിലാളികളില്‍ 41.1 ശതമാനത്തിനും ഇത്തരം അക്കൗണ്ടുകളില്ല.
ആധാര്‍ ബന്ധിത അക്കൗണ്ടുകള്‍ വേണമെന്ന് സര്‍ക്കാര്‍ നിഷ്കര്‍ഷിക്കുന്നില്ലെന്ന് വിശദീകരിക്കുമ്ബോള്‍ തന്നെയാണ് ഈ സ്ഥിതി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular