Saturday, May 4, 2024
HomeIndiaഇറക്കുമതി നിയന്ത്രണങ്ങള്‍ ആശങ്ക വേണ്ട; ലാപ്‌ടോപ്പ് നിര്‍മിക്കാനായി 32 കമ്ബനികള്‍ ഇന്ത്യയിലേക്ക്

ഇറക്കുമതി നിയന്ത്രണങ്ങള്‍ ആശങ്ക വേണ്ട; ലാപ്‌ടോപ്പ് നിര്‍മിക്കാനായി 32 കമ്ബനികള്‍ ഇന്ത്യയിലേക്ക്

ന്യൂഡല്‍ഹി: ലാപ്‌ടോപ്പ് നിര്‍മാണത്തിനായി 32 കമ്ബനികളാണ് ഇന്ത്യയിലേക്ക് എത്തുന്നതെന്ന് കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ്.

ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായുരുന്നു അദ്ദേഹം പറഞ്ഞു. ഐടി ഹാര്‍ഡ്വെയറിനായുള്ള പ്രൊഡക്ഷൻ-ലിങ്ക്ഡ് ഇൻസെന്റീവ് സ്‌കീം 2.0ന് സര്‍ക്കാരിന് 32 അപേക്ഷകള്‍ ലഭിച്ചിട്ടുണ്ടെന്നും അതില്‍ 25 എണ്ണം ആഭ്യന്തര കമ്ബനികളാണെന്നും അദ്ദേഹം പറഞ്ഞു. നവംബര്‍ മുതല്‍ ലാപ്ടോപ്പ് ഇറക്കുമതിയില്‍ സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കമ്ബനികളുടെ വരവ്.

എച്ച്‌പി, ഡെല്‍, ലെനോവോ, തോംസണ്‍, ഏസര്‍, ഏസസ് തുടങ്ങിയ കമ്ബനികള്‍ ഈ പദ്ധതിക്ക് കീഴില്‍ ലാപ്ടോപ്പുകള്‍ നിര്‍മ്മിക്കും. എച്ച്‌പി ലെനോവോ എന്നിവര്‍ സെര്‍വറുകളും സ്ഥാപിക്കും. ആപ്പിള്‍ പദ്ധതിക്ക് കീഴില്‍ അപേക്ഷിച്ചിട്ടില്ലെങ്കിലും ലാപ്‌ടോപ്പിന്റെ ഘടകങ്ങള്‍ നിര്‍മ്മിക്കുന്നുണ്ട്. ഈ നീക്കം ലാപ്ടോപ്പുകളുടെയും പിസികളുടെയും ഇറക്കുമതിയില്‍ കാര്യമായ കുറവ് വരുത്തും. ഇറക്കുമതി നിയന്ത്രണങ്ങള്‍ ആശങ്കപ്പെടേണ്ടതില്ല. അപേക്ഷകരോടും സംസാരിച്ചെന്നും ആശങ്കയില്ലെന്നും അദ്ദേഹം പറഞ്ഞു.

പദ്ധതി വഴി 3.35 ലക്ഷം കോടി രൂപയുടെ ഉല്‍പ്പാദനവും 75,000 നേരിട്ടുള്ള തൊഴിലും പ്രതീക്ഷിക്കുന്നു. ലാപ്ടോപ്പുകളുടെ നിര്‍മ്മാണം 2024 ഏപ്രിലോടെ ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ചൈനീസ് കമ്ബനികളില്‍ പലതും ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന സെമികണ്ടക്‌റ്റേര്‍സ് ഉപയോഗിക്കുമെമന്നും അദ്ദേഗഹം കൂട്ടിച്ചേര്‍ത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular