Friday, May 17, 2024
HomeKeralaചന്ദ്രയാൻ പൂക്കളമൊരുക്കി ഫെഡറല്‍ ബാങ്ക് ശാഖ

ചന്ദ്രയാൻ പൂക്കളമൊരുക്കി ഫെഡറല്‍ ബാങ്ക് ശാഖ

പാലക്കാട്: ചന്ദ്രയാൻ്റെ വിജയമാണ് ഫെഡറല്‍ ബാങ്ക് ഒലവക്കോട് ശാഖ ഇത്തവണത്തെ പൂക്കളത്തിനു വിഷയമാക്കിയത്.

രാജ്യത്തിൻ്റെ അഭിമാനമായ ചന്ദ്രയാൻ്റെ മാതൃക പൂക്കളത്തിനു നടുക്ക് വരച്ചു ചേര്‍ത്തതു കൂടാതെ തൊട്ടു സമീപം തന്നെ ഐ എസ് ആര്‍ ഒയുടെ വെബ്സൈറ്റിലേക്കുള്ള ക്യു ആര്‍ കോഡും ഒരുക്കിക്കൊണ്ടാണ് പൂക്കളം തീര്‍ത്തത്.

ബ്രാഞ്ച് ഹെഡ് ആയ മഹേഷും ഒൻപത് സഹപ്രവര്‍ത്തകരും ചേര്‍ന്ന് പൂക്കളം ഒരുക്കിത്തീര്‍ക്കാൻ പതിമൂന്നു മണിക്കൂര്‍ എടുത്തു.

അരിപ്പൊടിയും മറ്റുമുപയോഗിച്ച്‌ ക്യു ആര്‍ കോഡ് തീര്‍ക്കാറുണ്ടെങ്കിലും പൂക്കളുപയോഗിക്കുന്നത് തികച്ചും വിരളമാണ്.

ശബരീഷ്, ഹരി, സൂരജ്, വിഷ്ണു, ശിവ, ശ്രീജിത്ത്, അജിത്, ശബരി, വൈശാഖ് എന്നിവരാണ് ശാഖയിലെ മറ്റംഗങ്ങള്‍.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular