Friday, May 17, 2024
HomeGulfഖോര്‍ അല്‍ ബാത് പാലം പുനരുദ്ധാരണം പൂര്‍ത്തിയായി

ഖോര്‍ അല്‍ ബാത് പാലം പുനരുദ്ധാരണം പൂര്‍ത്തിയായി

സ്കത്ത്: തെക്കല്‍ ശര്‍ഖിയ ഗവര്‍ണറേറ്റിലെ സൂര്‍ വിലായത്തില്‍ ഖോര്‍ അല്‍ ബാത് പാലത്തിന്‍റെ പുനരുദ്ധാരണം പൂര്‍ത്തിയായി.

ഒമാനിലെ ഒരേയൊരു തൂക്കുപാലമായ ഖോര്‍ അല്‍ ബാത് പാലം 2009ലാണ് തുറന്നത്. നിലവില്‍ പുതിയ ലൈറ്റുകള്‍ സജ്ജീകരിച്ച്‌ കൂടുതല്‍ ആകര്‍ഷകമായ രീതിയിലാണ് പുനരുദ്ധാരണം നടത്തിയിട്ടുള്ളത്. 240 മീറ്റര്‍ നീളമുള്ള പാലം സൂറില്‍നിന്ന് അയ്ജയിലേക്കുള്ള യാത്ര 20 മിനിറ്റില്‍നിന്ന് മൂന്ന് മിനിറ്റായി വെട്ടിക്കുറക്കുന്നതാണ്.

മനോഹരമായ കടല്‍ക്കാഴ്ച സമ്മാനിക്കുന്നതിനാല്‍ വിനോദസഞ്ചാരികള്‍ക്കും പ്രിയപ്പെട്ട പാലമാണിത്. ഒമാനിലെ മാത്രമല്ല, അറേബ്യൻ ഗള്‍ഫിലെതന്നെ ഏറ്റവും പഴക്കം ചെന്ന തുറമുഖങ്ങളിലൊന്നാണ് സൂര്‍.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular