Friday, May 17, 2024
HomeKeralaഅച്ചു ഉമ്മനെതിരേ ഫേസ്ബുക്ക് പോസ്റ്റ്; ചോദ്യം ചെയ്യല്‍ വൈകും

അച്ചു ഉമ്മനെതിരേ ഫേസ്ബുക്ക് പോസ്റ്റ്; ചോദ്യം ചെയ്യല്‍ വൈകും

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മനെതിരേ ഫേസ്ബുക്കില്‍ പോസ്റ്റിട്ട സംഭവത്തില്‍ സെക്രട്ടേറിയേറ്റിലെ മുൻ ഇടത് നേതാവ് നന്ദകുമാറിനെ ചോദ്യം ചെയ്യുന്നത് വൈകാൻ സാധ്യത.
ഫേസ്ബുക്ക് അക്കൗണ്ട് നന്ദകുമാറിന്‍റേതാണോയെന്ന് സ്ഥിരീകരിക്കാനാണ് പോലീസ് നീക്കം.

ഇതിന്‍റെ ഭാഗമായി ഫേസ്ബുക്കിന് പോലീസ് മെയില്‍ അയയ്ക്കും. ഇക്കാര്യത്തില്‍ സ്ഥിരീകരണം വന്നതിനു ശേഷമേ ചോദ്യം ചെയ്യലിലേക്കു കടക്കുകയുള്ളൂ എന്നാണ് പോലീസ് പറയുന്നത്.

നന്ദകുമാറിനെതിരെ സ്ക്രീൻ ഷോട്ടുകള്‍ സഹിതം പോലീസിനും വനിതാ കമ്മീഷനും സൈബര്‍ സെല്ലിനും അച്ചു ഉമ്മൻ പരാതി നല്‍കിയിരുന്നു. നേരത്തെ പരാതി നല്‍കേണ്ടതില്ലെന്ന തീരുമാനത്തിലായിരുന്നു അച്ചു.

പക്ഷെ, അധിക്ഷേപം പരിധിവിട്ടതോടെയാണ് നടപടികളിലേക്ക് കടന്നതെന്ന് അച്ചു പറയുന്നു. മുൻ അഡീഷണല്‍ സെക്രട്ടറിയും ഇടത് സംഘടനാ നേതാവുമായ നന്ദകുമാറിനെതിരെയാണ് അച്ചു പരാതി നല്‍കിയത്. പരാതിയില്‍ പൂജപ്പുര പോലീസ് അച്ചു ഉമ്മന്‍റെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.

അതേസമയം സ്ത്രീത്വത്തെ അപമാനിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്നും പ്രകോപനപരമായ കമന്‍റുകള്‍ക്ക് മറുപടി പറയുക മാത്രമായിരുന്നുവെന്നും നന്ദകുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചു. കേസെടുത്തതിന് പിന്നാലെ നന്ദകുമാര്‍ തന്‍റെ ഫേസ്ബുക്ക് പ്രൊഫൈലില്‍ തന്നെ ക്ഷമാപണം നടത്തി പോസ്റ്റിട്ടിരുന്നു.

ഏതെങ്കിലും വ്യക്തിയെ വ്യക്തിപരമായി അധിക്ഷേപിക്കാൻ ഉദ്ദേശിച്ചിരുന്നില്ലെന്നും താൻ ഇട്ട കമന്‍റ് ഉമ്മൻ ചാണ്ടിയുടെ മകള്‍ക്ക് അപമാനമായി പോയതില്‍ ഖേദിക്കുന്നുവെന്നും നന്ദകുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

അതേസമയം പോലീസ് ഫേസ്ബുക്കിന് അയയ്ക്കുന്ന ഇമെയിലില്‍ മറുപടി മാസങ്ങള്‍ നീളാൻ സാധ്യതയുണ്ടെന്ന് പോലീസ് പറയുന്നു. സ്ത്രീത്വത്തെ അപമാനിച്ച്‌ പോസ്റ്റ് ഇട്ടതിനാണ് നന്ദകുമാറിനെതിരെ കേസ്. ജാമ്യം ലഭിക്കുന്ന വകുപ്പുകള്‍ ചുമത്തിയാണ് എഫ്‌ഐആര്‍.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular