Tuesday, May 21, 2024
HomeGulfഎമിറേറ്റ്‌സ് ഫസ്റ്റ് ക്ലാസ് ചെക്ക്- ഇൻ കൗണ്ടറുകള്‍ അടച്ചിടുന്നു

എമിറേറ്റ്‌സ് ഫസ്റ്റ് ക്ലാസ് ചെക്ക്- ഇൻ കൗണ്ടറുകള്‍ അടച്ചിടുന്നു

ദുബായ്: എമിറേറ്റ്സ് ഫസ്റ്റ് ക്ലാസ് ചെക്ക്-ഇൻ കൗണ്ടറുകള്‍ ഒക്ടോബര്‍ 1 വരെ അടച്ചിടും. ടെര്‍മിനല്‍ 3 ലെ ചെക്ക് ഇൻ കൗണ്ടറുകളാണ് അടച്ചിടുന്നത്.

യാത്രക്കാര്‍ക്ക് കൂടുതല്‍ മികച്ച അനുഭവങ്ങള്‍ നല്‍ക്കുന്നതിന് വേണ്ടി നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാലാണ് കൗണ്ടറുകള്‍ താല്‍ക്കാലികമായി അടച്ചിടുന്നതെന്ന് അധികൃതര്‍ അറിയിച്ചു.

അതേ സമയം ഫസ്റ്റ് ക്ലാസ്സില്‍ യാത്ര ചെയ്യുന്നവര്‍ക്ക് പ്രീമിയം ചെക്ക് ഇൻ കൗണ്ടറുകള്‍ ഉപയോഗിക്കാൻ സാധിക്കും. എമിറേറ്റ്സ് സ്കൈവാര്‍ഡ് ഗോള്‍ഡ് ഇക്കണോമി ക്ലാസ്സില്‍ യാത്ര ചെയ്യുന്നവര്‍ ടെര്‍മിനല്‍ 3 ലുള്ള ഏരിയ 6ലെ പ്രീമിയം ചെക് ഇൻ കൗണ്ടറുകള്‍ ഉപയോഗിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular